കോവിഡ് കാലം സൈക്കിളുകളുടെ നല്ലകാലം
text_fieldsമനാമ: കോവിഡ് കാലം സൈക്കിളുകള്‍ക്ക് നല്ലകാലമാണെന്ന് റിപ്പോര്‍ട്ട്. ബഹ്റൈനില്‍ സൈക്കിള്‍ വാങ്ങുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണത്തില്‍ കോവിഡ് കാലത്ത് 200 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്.
വ്യായാമത്തിനാണ് മുഖ്യമായും സൈക്കിള്‍ ചവിട്ടുന്ന ശീലം വ്യാപകമാവുന്നത്. ഇതിനായി പ്രത്യേക ക്ലബുകളും നിലവിലുണ്ട്. നിലവില്‍ മാര്‍ക്കറ്റ് ആവശ്യത്തിനനുസരിച്ച് സൈക്കിളുകള്‍ ലഭ്യമാക്കാന്‍ മൊത്തവ്യാപാരികള്‍ക്ക് കഴിയുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ സൈക്കിള്‍ ഉല്‍പാദനം കുറഞ്ഞതുകൊണ്ടാണിതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
നടക്കുന്നതിനെക്കാള്‍ സൈക്കിള്‍ വ്യായാമത്തിനാണ് പല ഡോക്ടര്‍മാരും നിര്‍ദേശം നല്‍കുന്നത്. ഇതും ഡിമാൻഡ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.സൈക്ലിങ്ങിന് ഉപയോഗിക്കുന്ന പ്രത്യേക ഇനങ്ങള്‍ക്ക് 150 മുതല്‍ 200 ദീനാര്‍ വരെയാണ് വില. മുന്തിയ ഇനത്തിന് 1000 ദീനാര്‍ വരെ വിലയുണ്ട്. സൈക്കിള്‍ സഞ്ചാരികള്‍ക്ക് റോഡില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത് അപകടങ്ങള്‍ ഗണ്യമായി കുറയാനിടയാക്കിയിട്ടുണ്ടെന്നും ഈ രംഗത്തെ അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.