പ്രവാസികളോട് നീതികാണിച്ച സർക്കാർ
text_fieldsകോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന കുടുംബ യോഗങ്ങളിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാണ്. ഇത്തവണ നാട്ടിലുണ്ടായതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പെങ്കടുക്കാൻ കഴിഞ്ഞത് സന്തോഷകരമായ കാര്യമാണ്. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ മാത്രമേ രക്ഷയുള്ളൂവെന്ന തോന്നൽ ആളുകളുടെ മനസ്സിലുള്ളതായാണ് കുടുംബ യോഗങ്ങളിൽനിന്ന് മനസ്സിലാകുന്നത്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ഒേട്ടറെ ആളുകൾ യോഗങ്ങളിൽ പെങ്കടുക്കുന്നത് ശുഭസൂചനയാണ്. ന്യൂനപക്ഷങ്ങളും ഇടതുമുന്നണിയിലാണ് പ്രതീക്ഷ അർപ്പിക്കുന്നത് എന്നതിെൻറ തെളിവാണ് ഇത്. പ്രായമായവർ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളും യോഗങ്ങളിൽ സജീവമായി പെങ്കടുക്കുന്നുണ്ട്. ഇടത് ഭരണമാണ് നാടിന് വേണ്ടതെന്ന കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വലതുപക്ഷ മാധ്യമങ്ങൾ ബോധപൂർവം എതിർ പ്രചാരണങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനങ്ങൾ സ്വയം തിരിച്ചറിവ് നേടുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.
യുവജനങ്ങൾക്ക് തെരഞ്ഞെടുപ്പിൽ നൽകിയ പങ്കാളിത്തമാണ് ഇടതുമുന്നണിയെ വേറിട്ട് നിർത്തുന്നത്. അവരുടെ കർമശേഷി സമൂഹ നന്മക്കായി ഉപയോഗിക്കാനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിന് വ്യാപകമായ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാമൂഹിക ക്ഷേമ പെൻഷൻ വർധന ഉൾപ്പെടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഇടത് സർക്കാർ സ്വീകരിച്ച നടപടികൾ വോട്ടർമാർ ഏറ്റെടുക്കും. ഇടതുപക്ഷത്തിന് അനുകൂലമായി വലിയ തരംഗം തന്നെയുണ്ടാകുമെന്നത് ഉറപ്പാണ്.
സുദൃഢമായ മുന്നണി ബന്ധമാണ് ഇടതുപക്ഷത്തിെൻറ മറ്റൊരു കരുത്ത്. മുന്നണിക്കകത്ത് ഒരുവിധ പ്രശ്നങ്ങളുമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം, യു.ഡി.എഫിന് പല സ്ഥലങ്ങളിലും മത്സരിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്. ആന്തൂർ നഗരസഭയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും എൽ.ഡി.എഫ് സ്ഥാനാർഥികൾ എതിരില്ലാത്തെ വിജയിച്ചത് ഇതിെൻറ തെളിവാണ്. ബി.ജെ.പിയുമായും വർഗീയ സംഘടനകളുമായും സന്ധിയുണ്ടാക്കിയ യു.ഡി.എഫ് എന്ത് മതേതരത്വമാണ് അവകാശപ്പെടുന്നത്?
പ്രവാസികളോട് നീതി കാണിച്ച സർക്കാറാണ് ഇടതുപക്ഷ സർക്കാർ. ലോക കേരളസഭ എന്ന ഒരു കുടക്കീഴിൽ പ്രവാസികളെ കൊണ്ടുവന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. പ്രവാസിക്ഷേമ പെൻഷൻ 2000 രൂപയാക്കിയതും പഞ്ചായത്തുകൾ തോറും പ്രവാസി സഹകരണ സംഘങ്ങൾ രൂപവത്കരിക്കാനുള്ള നടപടിയും പ്രവാസികൾക്ക് ഏറെ പ്രയോജനകരമാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള നടപടികളും സർക്കാർ സ്വീകരിച്ചുവരുകയാണ്. പ്രവാസികൾക്കൊപ്പം എന്നും നിലകൊള്ളുന്ന ഇടതുപക്ഷ സർക്കാറിന് അനുകൂലമായ വിധിയെഴുത്താകും ഉണ്ടാവുകയെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.