കരുതലോടെ കൗമാരം ടീൻ ഇന്ത്യ ആരോഗ്യക്ലാസ് സംഘടിപ്പിച്ചു
text_fieldsമനാമ: ടീൻ ഇന്ത്യ റിഫ വിദ്യാർഥിനികൾക്കായി ആരോഗ്യക്ലാസ് സംഘടിപ്പിച്ചു. 'കരുതലോടെ കൗമാരം' എന്ന ശീർഷകത്തിൽ ഓൺലൈനായി നടത്തിയ പരിപാടിയിൽ അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. എസ്. ജാസ്മിൻ ക്ലാെസടുത്തു. കൗമാരക്കാരായ പെൺകുട്ടികളിൽ കണ്ടുവരുന്ന ശാരീരികപ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗങ്ങളും വിശദീകരിച്ചു. ഇത്തരം പ്രശ്നങ്ങൾക്ക് ഇന്നത്തെ ജീവിത, ഭക്ഷണരീതികൾ, കായിക ക്ഷമതയുടെ അഭാവം തുടങ്ങിയവ പ്രധാന കാരണങ്ങളാണെന്ന് അവർ പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ടീൻ ഇന്ത്യ റിഫ പ്രസിഡൻറ് ലിയ അബ്ദുൽഹഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന്നത്ത് നൗഫൽ പ്രാർഥനാഗീതം ആലപിച്ചു. നജ്ദ റഫീഖ് സ്വാഗതവും സഹല സുബൈർ നന്ദിയും പറഞ്ഞു. നുസ്ഹ കമറുദ്ദീൻ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.