ഐ.സി.എഫ് മീലാദ് കാമ്പയിന് സമാപിച്ചു
text_fieldsമനാമ: 'തിരുനബി സഹിഷ്ണുതയുടെ മാതൃക' എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ബഹ്റൈന്‍ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് പരിപാടികള്‍ സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന കാമ്പയിനില്‍ പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന ചരിത്ര സെമിനാറുകള്‍, ക്വിസ് മത്സരങ്ങള്‍, പുസ്തക വിതരണം എന്നിവ സംഘടിപ്പിച്ചു. മൗലീദ് സദസ്സുകള്‍, സൂക്കുകളില്‍ മധുര വിതരണം, പ്രവാചക പ്രകീര്‍ത്തന കാവ്യമായ ബുര്‍ദ പാരായണം തുടങ്ങിയ ശ്രദ്ധേയമായ പരിപാടികളും ഇതിെൻറ ഭാഗമായി നടന്നു. നാഷനല്‍ പ്രസിഡൻറ് കെ.സി. സൈനുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമം ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ ഫിനാന്‍സ് സെക്രട്ടറി ഹബീബ് കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു.
പ്രകീര്‍ത്തന കാവ്യം ചരിത്രം, ഉള്ളടക്കം എന്ന വിഷയത്തില്‍ കേരളത്തിലെ പ്രമുഖ പ്രഭാഷകനും ചിന്തകനും വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബഷീര്‍ ഫൈസി വെണ്ണക്കോട് പ്രഭാഷണം നടത്തി.
മീലാദ് ദിനത്തില്‍ മജ്മഉത്തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്റസ വിദ്യാർഥികളുടെ കലാപരിപാടികള്‍ നടന്നു. സമാപനസംഗമത്തില്‍ നടന്ന ബുർദ ആസ്വാദന സദസ്സിന് അബ്ദുറഹീം സഖാഫി അത്തിപ്പറ്റ നേതൃത്വം നല്കി. അഡ്വ. എം.സി. അബ്ദുല്‍ കരീം സ്വാഗതവും അബ്ദുസ്സമദ് കാക്കടവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.