ഇടതു സർക്കാറിെൻറ വിജയം െഎ.എം.സി.സി ആഘോഷിച്ചു
text_fieldsമനാമ: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിലും ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിലിന് മന്ത്രിസ്ഥാനം ലഭിച്ചതിലും ഐ.എം.സി.സി ബഹ്റൈൻ പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു.
ഹമദ് ടൗണിൽ ഒത്തുകൂടി കേക്ക് മുറിച്ചും പായസ വിതരണം നടത്തിയുമാണ് സന്തോഷം പങ്കുവെച്ചത്. നീണ്ട 27 വർഷം നിലപാടുകളുടെയും ആദർശത്തിെൻറയും പേരിൽ ഇടത് മതേതര ചേരിക്കൊപ്പം നിലകൊണ്ടതിന് പാർട്ടിക്ക് ലഭിച്ച അംഗീകാരമാണ് മന്ത്രിസഭ പ്രാതിനിധ്യം എന്നും കൂടുതൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്താൻ സർക്കാറിന് സാധിക്കട്ടെയെന്നും ജനറൽ സെക്രട്ടറി കാസിം മലമ്മൽ പറഞ്ഞു.
വിജയാഘോഷത്തിൽ സിറാജ് പി.വി വടകര, ഷാനവാസ് നന്ദി, ശംസീർ വില്യാപ്പള്ളി, ശുക്കൂർ കൊടുവള്ളി, പി.വി. ഇസ്സുദ്ദീൻ, ഹാഫിസ്, ഷാഫി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.