കോട്ടയം സ്വദേശിയുടെ അടിയന്തര യാത്ര മുടങ്ങി
text_fieldsമനാമ: അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്ക് പോകുന്നവർക്ക് കോവിഡ് പി.സി.ആർ ടെസ്റ്റിൽനിന്ന് ഇളവ് നൽകുന്ന സംവിധാനം ഒഴിവാക്കിയത് യാത്രക്കാർക്ക് പ്രയാസമാകുന്നു.
പിതാവിെൻറ മരണത്തെത്തുടർന്ന് ശനിയാഴ്ച നാട്ടിലേക്ക് പോകാൻ ശ്രമിച്ച കോട്ടയം സ്വദേശിക്ക് ഇതുമൂലം യാത്ര ചെയ്യാൻ കഴിഞ്ഞില്ല.
മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധനയിൽ ഇളവ് നൽകുന്ന സംവിധാനമാണ് എയർ സുവിധ പോർട്ടലിൽ ഏർപ്പെടുത്തിയിരുന്നത്. യാത്രക്കാർ ഇളവിനുള്ള വിവരങ്ങൾ പോർട്ടലിൽ നൽകിയാൽ അരമണിക്കൂറിനുള്ളിൽ യാത്രക്ക് അനുമതി ലഭിക്കുമായിരുന്നു. നിരവധി പേർക്ക് ഇൗ സൗകര്യം പ്രയോജനം ചെയ്തിരുന്നു.
എന്നാൽ, അടുത്തിടെ ഇൗ സൗകര്യം ഒഴിവാക്കിയത് യാത്രക്കാർക്ക് തിരിച്ചടിയായി.
വെള്ളിയാഴ്ച വൈകീട്ടുള്ള എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് പോകാൻ കോട്ടയം സ്വദേശി സുഹൈൽ എയർേപാർട്ടിൽ എത്തിയിരുന്നു. ഇളവിനുള്ള സംവിധാനം എയർ സുവിധയിൽ ഒഴിവാക്കിയത് ഇദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. തുടർന്ന് യാത്ര ചെയ്യാൻ കഴിയാതെ തിരിച്ചുപോരേണ്ടി വന്നു. ഇതോടെ, പിതാവിെൻറ സംസ്കാര ചടങ്ങിൽ ഇദ്ദേഹത്തിന് പെങ്കടുക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായത്. കോവിഡ് ടെസ്റ്റ് നടത്തി ഞായറാഴ്ച എയർ അറേബ്യ വിമാനത്തിൽ ഇദ്ദേഹം നാട്ടിലേക്ക് പോകും.
അടിയന്തര യാത്രക്കുള്ള ഇളവ് ഒഴിവാക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കുകയാണെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു. ഇൗ തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.