ഇന്ത്യൻ എംബസി നേതൃത്വത്തിൽ ലോക ഹിന്ദി ദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ എംബസി നേതൃത്വത്തിൽ ലോക ഹിന്ദി ദിനം ആഘോഷിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഹിന്ദിദിന സന്ദേശം കൈമാറി. ബഹ്റൈനിലെ എട്ട് ഇന്ത്യൻ സ്കൂളുകളിൽ ഹിന്ദി ദിനത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു. പാട്ട്, കഥ, കവിത മത്സരത്തിലെ വിജയികൾക്ക് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ സമ്മാനം വിതരണം ചെയ്തു. സ്വദേശി പൗരൻ ഈസ അൽമുതവാജിന്റെ വിഡിയോ സന്ദേശം ഇന്ത്യ-ബഹ്റൈൻ ബന്ധത്തിന്റെ ആഴം വ്യക്തമാക്കി. ബഹ്റൈൻ സർവകലാശാലകളിലെ ഇന്ത്യൻ പ്രഫസർമാരും പ്രിൻസിപ്പൽമാരും അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ കമ്യൂണിറ്റിയിലെ അസോസിയേഷനുകളും അംഗങ്ങളും ഓൺലൈനിൽ ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.