Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ...

ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ; വ്യോമാഭ്യാസ പ്രകടനങ്ങൾ കാണാം,ആസ്വദിക്കാം

text_fields
bookmark_border
ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ; വ്യോമാഭ്യാസ പ്രകടനങ്ങൾ കാണാം,ആസ്വദിക്കാം
cancel
camera_alt

2018ൽ ​ന​ട​ന്ന എ​യ​ർ​ഷോ​യി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

മ​നാ​മ: ന​വം​ബ​ർ ഒ​മ്പ​തു​മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ഷോ​യു​ടെ ആ​റാം പ​തി​പ്പി​ന് ഫാ​മി​ലി ഏ​രി​യ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫാ​ൺ​ബ​റോ ഇ​ന്റ​ർ​നാ​ഷ​ന​ലു​മാ​യി സ​ഹ​ക​രി​ച്ച് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​വും റോ​യ​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​ഫോ​ഴ്‌​സും ചേ​ർ​ന്നാ​ണ് എ​യ​ർ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ ഫാ​മി​ലി ഏ​രി​യ സോ​ൺ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ പ്ര​വ​ർ​ത്തി​ക്കും. എ​യ​ർ​ഷോ​ക്കൊ​പ്പം വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​ര​മു​ണ്ട്.

സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ബ​ഹ്‌​റൈ​നി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന പൈ​തൃ​ക ഗ്രാ​മം, ടൂ​റി​സം മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ഭ​ക്ഷ്യ​മേ​ള, ബ​ഹ്‌​റൈ​നി​ലെ നാ​ട​ൻ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും.

ആ​കാ​ശ​ത്ത് വി​വി​ധ വി​മാ​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കു​ന്ന അ​മ്പ​ര​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വി​നോ​ദ​മേ​ഖ​ല​യി​ൽ ഇ​രു​ന്ന് ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും. അ​തേ​സ​മ​യം, എ​യ​ർ​ക്രാ​ഫ്റ്റ് എ​ക്സി​ബി​ഷ​ൻ ഏ​രി​യ​യി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. യു.​കെ റോ​യ​ൽ എ​യ​ർ​ഫോ​ഴ്‌​സ് എ​യ്‌​റോ​ബാ​റ്റി​ക് ടീം, ​റെ​ഡ് ആ​രോ​സ്, ഗ്ലോ​ബ​ൽ സ്റ്റാ​ർ ഡേ ​തു​ട​ങ്ങി​യ ലോ​ക​മെ​മ്പാ​ടു​മു​ള്ള ടീ​മു​ക​ളെ അ​ടു​ത്തു​കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും. ഫാ​മി​ലി ഏ​രി​യ​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഫെ​യ്‌​സ് പെ​യി​ന്റി​ങ്, മ​ത്സ​ര​ങ്ങ​ൾ, കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ഗെ​യി​മു​ക​ൾ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും ക്ലെ​വ​ർ പ്ലേ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​ട്ടി​നും 12നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ശി​ൽ​പ​ശാ​ല​ക​ളും ന​ട​ക്കും.

ഫാ​മി​ലി ഏ​രി​യ​യി​ൽ 12 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ്ര​തി​ദി​നം അ​ഞ്ചു ദീ​നാ​റാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. 12 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ഷോ വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യും ബ​ഹ്‌​റൈ​ൻ പോ​സ്റ്റ്

ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ​യും സ​ഖീ​റി​ലെ എ​യ​ർ​ഷോ വേ​ദി​യി​ൽ​നി​ന്ന് നേ​രി​ട്ടും ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Airshowbaharin news
News Summary - The International Airshow
Next Story