ജൂൺ 23ന് അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കും
text_fieldsമനാമ: അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ ആചരണം സംഘടിപ്പിക്കുന്നു. 23ന് അൽ നജ്മ ക്ലബിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ 24 ഇന്ത്യൻ പ്രവാസി സംഘടനകൾ പങ്കെടുക്കും.
കന്നട സംഗം, ബണ്ട് ബഹ്റൈൻ, ബസവ സമിതി, ജി.എസ്.എസ്, മഹാരാഷ്ട്ര കൾചറൽ അസോസിയേഷൻ, ഉത്തരാഖണ്ഡ് അസോസിയേഷൻ, ഇന്ത്യൻ ഫൈൻ ആർട്സ്, സയൻസ് ഇന്റർനാഷനൽ ഫോറം, അറബ് റീജ്യൻ യോഗ ഇൻസ്ട്രക്ടർ ബഹ്റൈൻ ചാപ്റ്റർ, കെ.എസ്.സി.എ, എസ്.പി.എം, വഗഢ് സമാജ് ബഹ്റൈൻ, സംസ്കൃതി ബഹ്റൈൻ, ബാപ്സ് സ്വാമി നാരായൺ ബഹ്റൈൻ, തെലുങ്ക് കലാസമിതി, അഖണ്ഡ തമിഴ് ഉലകം, ബിഹാർ ഫൗണ്ടേഷൻ, ചിന്മയ സൊസൈറ്റി, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, യു.പി പരിവാർ, ഇസ്കോൺ ബഹ്റൈൻ, ബഹ്റൈൻ ഒഡിയ സമാജ്, രാജസ്ഥാൻ ഇൻ ബഹ്റൈൻ, സോപാനം തുടങ്ങിയ സംഘടനകളാണ് പരിപാടിയിൽ പങ്കാളിയാകുന്നത്. വൈകീട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ പങ്കെടുക്കും. യോഗ അധ്യാപകൻ രുദ്രേഷ് കുമാർ സിങ് യോഗ പരിപാടി നിയന്ത്രിക്കും.
രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയിൽ ബഹ്റൈൻ സ്വദേശി യോഗ പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശിവാനന്ദ് പാട്ടീൽ, ഉമേഷ് സോനരികർ, മനോജ് പാലക്, പ്രമോദ് തിവാരി, ദീപക് നന്ദ്യാല തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.