സാഹോദര്യത്തിന്റെ പുലരി
text_fieldsമനാമ: സാഹോദര്യത്തിെൻറ പുതിയൊരു അധ്യായം രചിക്കുന്നതാണ് ബഹ്റൈനിലെ ഇന്നത്തെ പുലരി. മതസൗഹാർദവും സഹിഷ്ണുതയും സ്നേഹത്തണലൊരുക്കുന്ന ബഹ്റൈൻ എന്ന സുന്ദര ഭൂമിയിൽ The largest Christian church in Arabia has opened toവ്യാഴാഴ്ച വിശ്വാസികൾക്കായി തുറക്കും.
ദേവാലയ നിർമാണത്തിന് ഭൂമി ദാനമായി നൽകി മതസഹിഷ്ണുതയുടെ മകുടോദാഹരണമാക്കി രാജ്യത്തെ ഉയർത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കരങ്ങളാൽ രാവിലെ 11ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന 'ഔർ ലേഡി ഓഫ് അറേബ്യ'കത്തീഡ്രൽ ബഹ്റൈനിലെ 80,000ത്തോളം വരുന്ന കത്തോലിക്ക വിശ്വാസികളുടെ ആരാധനാ കേന്ദ്രമായി മാറും.
എല്ലാ മതങ്ങളെയും പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്ന ബഹ്റൈൻ ലോകത്തിന് നൽകുന്നത് മഹത്തായ മാതൃകയാണ്. മതങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള കലഹവും ഏറ്റുമുട്ടലും വർധിച്ച ആധുനിക കാലത്ത് ശക്തവും വ്യക്തവുമായ ഒരു തിരുത്തൽ സന്ദേശമാണ് ഈ രാജ്യം നൽകുന്നത്. പരസ്പരം പോരടിക്കുകയല്ല; മറിച്ച് സ്നേഹിക്കുകയും സഹകരിക്കുകയുമാണ് വേണ്ടതെന്ന് സ്വന്തം പ്രവൃത്തികളിലൂടെ പലവട്ടം തെളിയിച്ച രാജ്യമാണ് ബഹ്റൈൻ.
ആ പാരമ്പര്യത്തിെൻറ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് ഉദ്ഘാടനത്തിന് സജ്ജമായ ഔർ ലേഡി ഓഫ് അറേബ്യ എന്ന ദേവാലയം. ഇസ്ലാമിക പാരമ്പര്യം പിന്തുടരുന്ന ബഹ്റൈനിൽ ക്രൈസ്തവ, ഹൈന്ദവ, ജൂത വിശ്വാസങ്ങളും അവയുടെ ആരാധനാലയങ്ങളും മതമൈത്രിയുടെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ബഹ്റൈൻ ഭരണാധികാരികൾ ദാനമായി നൽകിയ ഭൂമിയിലാണ് ഒട്ടുമിക്ക ആരാധനാലയങ്ങളും പണികഴിപ്പിച്ചിട്ടുള്ളത് എന്നതും ഈ രാജ്യത്തിെൻറ കീർത്തിക്ക് മാറ്റുകൂട്ടുന്നു.
സഫലമാകുന്നത് 2013ൽ തുടങ്ങിയ യാത്ര
മനാമ: ദേവാലയ നിർമാണത്തിനായി എട്ടുവർഷങ്ങൾക്കുമുമ്പ് തുടങ്ങിയ ദൗത്യമാണ് പൂവണിയുന്നത്. 9000 ചതുരശ്ര മീറ്റർ ഭൂമി ദാനം നൽകാനുള്ള ഹമദ് രാജാവിെൻറ തീരുമാനം 2013 ഫെബ്രുവരി 11നാണ് നോർതേൺ അറേബ്യയിലെ അപ്പസ്തോലിക് വികാർ ബിഷപ് കാമിലോ ബല്ലിന് കൈമാറിയത്. രാജ്യത്തിെൻറ മതപരവും സാംസ്കാരികവുമായ തുറന്ന സമീപനത്തിെൻറ ഉദാഹരണമാണ് രാജാവിെൻറ നടപടിയെന്നും ബഹ്റൈെൻറ സഹിഷ്ണുത ലോകം മുഴുവൻ മാതൃകയാക്കണമെന്നും ബിഷപ് അഭിപ്രായപ്പെട്ടു.
പഴയ നിയമത്തിൽ പ്രവാചകനായ മോശ തെൻറ ജനവുമായി കൂടിക്കാഴ്ച നടത്തിയ കൂടാരത്തിെൻറ മാതൃകയിലാണ് അവാലിയിൽ 95000 ചതുരശ്ര അടി വിസ്തൃതിയിൽ ദേവാലയം നിർമിച്ചിരിക്കുന്നത്. മാർപാപ്പയുടെ സമ്മാനമായി റോമിലെ സെൻറ് പീറ്റേഴ്സ് ബസലിക്കയിൽനിന്ന് എടുത്ത ശിലയാണ് ദേവാലയത്തിെൻറ ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. 2014 മേയ് 31ന് ഈ ശിലയുടെ ആശീർവാദ ചടങ്ങ് നടന്നു. പിന്നീട്, 2018 ജൂൺ 10നാണ് ശിലാസ്ഥാപനം നടത്തിയത്. 2300 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കത്തീഡ്രലിനൊപ്പം അണ്ടർ ഗ്രൗണ്ട് കാർ പാർക്ക്, ആധുനിക സൗകര്യങ്ങളോടുകൂടിയ പാസ്റ്ററൽ സെൻറർ, ബിഷപ് ഹൗസ് എന്നിവ നിർമിച്ചിട്ടുണ്ട്. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നോർതേൺ അറേബ്യ അപ്പസ്തോലിക് വികാരിയാത്തിന് കീഴിലെ ഏറ്റവും വലിയ ദേവാലയാണ് അവാലിയിൽ ഉദ്ഘാടനം ചെയ്യുന്നത്. ഹമദ് രാജാവുമായും മാർപാപ്പയുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അന്തരിച്ച ബിഷപ് കാമിലോ ബല്ലിെൻറ സ്വപ്നമായിരുന്നു ഈ ദേവാലയം. 2014 മേയ് 19ന് വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിച്ച ഹമദ് രാജാവ് ദേവാലയത്തിെൻറ മാതൃക സമ്മാനമായി നൽകിയത് ദേവാലയനിർമാണ യാത്രയിലെ അവിസ്മരണീയമായ ഒരു നാഴികക്കല്ലാണ്.
ഉദ്ഘാടന ചടങ്ങുകൾ
മനാമ: വ്യാഴാഴ്ച രാവിലെ 11ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ദേവാലയം ഉദ്ഘാടനം ചെയ്യും. മാർപാപ്പയെ പ്രതിനിധാനംചെയ്ത് എത്തുന്ന സുവിശേഷവത്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അേൻറാണിയോ ടാഗ്ലെ, അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് യൂജിൻ എം. ന്യൂജൻറ്, സതേൺ അറേബ്യ വികാരി അപ്പസ്തോലിക്കയും നോർത്തേൺ അറേബ്യ വികാരിയാത്തിെൻറ അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് പോൾ ഹിൻഡർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ദേവാലയത്തിെൻറ കൂദാശകർമം വെള്ളിയാഴ്ച രാവിലെ 10ന് കർദിനാൾ ലൂയിസ് അേൻറാണിയോ ടാഗ്ലെ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.