നഷ്ടമായത് ധിഷണാശാലിയായ ഭരണാധികാരിയെ -ഡോ. വർഗീസ് കുര്യൻ
text_fieldsമനാമ: ആധുനിക ബഹ്റൈനെ പടുത്തുയർത്തുന്നതിന് നേതൃത്വം വഹിച്ച ധിഷണാശാലിയായ ഭരണാധികാരിയെയാണ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ അനുസ്മരിച്ചു. ബഹുമുഖ തലങ്ങളിലെ സാമ്പത്തിക വികസനത്തിലേക്ക് അദ്ദേഹം രാജ്യത്തെ കൈപിടിച്ചുയർത്തി. വിനോദ സഞ്ചാരരംഗത്ത് ബഹ്റൈൻ നടത്തിയ കുതിച്ചുചാട്ടത്തിന് പിന്നിലെ ചാലകശക്തിയും അദ്ദേഹമാണ്.
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന ഭരണാധികാരിയെന്ന ഖ്യാതിയോടെ ബഹ്റൈനിൽ മാത്രമല്ല, ലോകത്ത് തന്നെയും ശക്തനായ നേതാവായി അദ്ദേഹം നിലകൊണ്ടു. ദീർഘകാലത്തെ ഭരണപരിചയം രാജ്യത്തിെൻറ ക്ഷേമത്തിനും െഎശ്വര്യത്തിനും വേണ്ടി ഉപയോഗിച്ച പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ബഹ്റൈൻ ജനതയുടെ മനസ്സിൽ തിളങ്ങുന്ന നക്ഷത്രമായി എന്നും നിലകൊള്ളും. പ്രവാസികളോടുള്ള കരുതലും സ്നേഹവും അദ്ദേഹത്തിെൻറ മുഖമുദ്രയായിരുന്നു. പ്രതീക്ഷകളോടെ ബഹ്റൈൻ മണ്ണിൽ കാലുകുത്തുന്ന ഒാരോ പ്രവാസിയും ഇൗ രാജ്യത്തോട് ചേർന്നുനിൽക്കുന്നതിന് മുഖ്യകാരണക്കാരനും അദ്ദേഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.