പാർക്കിന് സമീപം കണ്ടെത്തിയ മലയാളിക്ക് നാട്ടിലെത്താൻ വഴിതെളിഞ്ഞു
text_fieldsമനാമ: ഗുദൈബിയയിലെ പാർക്കിന് സമീപം അവശനിലയിൽ കണ്ടെത്തിയ മലയാളിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്താൻ വഴിതെളിഞ്ഞു.
പത്തനംതിട്ട കുഴിക്കാല സ്വദേശിയായ മധുവിനെ (54) മാർച്ച് 29നാണ് ഫിലിപ്പിനോ ഗാർഡന് സമീപം കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകൾ നേരിട്ട അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞ് വേൾഡ് എൻ.ആർ.െഎ കൗൺസിൽ ഹ്യുമാനിറ്റേറിയൻ എയ്ഡ് ഡയറക്ടർ സുധീർ തിരുനിലത്തിെൻറ നേതൃത്വത്തിൽ സ്വീകരിച്ച നടപടികളാണ് ഫലം കണ്ടത്. സാമൂഹിക പ്രവർത്തകനായ എം.സി. പവിത്രനാണ് വിഷയം സുധീർ തിരുനിലത്തിെൻറ ശ്രദ്ധയിൽപെടുത്തിയത്.
തുടർന്ന്, സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ താൽക്കാലിക താമസസ്ഥലത്തേക്ക് മാറ്റി. എന്നാൽ, കനത്ത കാറ്റും തണുപ്പും കാരണം അവിടെ താമസിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. പിന്നീട് െഎ.സി.ആർ.എഫിെൻറ സഹായത്തോടെ മറ്റൊരു താമസസ്ഥലം കണ്ടെത്തി. ഭക്ഷണത്തിനുള്ള ഏർപ്പാടും ഐ.സി.ആർ.എഫ് ഒരുക്കി.
കാലഹരണപ്പെട്ട പാസ്പോർട്ട് പകർപ്പും മെഡിക്കൽ റിപ്പോർട്ടിെൻറ പകർപ്പും മാത്രമാണ് മധുവിെൻറ പക്കലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരെ ഒരു കേസ് നിലവിലുണ്ടെന്ന് വ്യക്തമായി. ഇന്ത്യൻ എംബസിയിലും വിവരം അറിയിച്ചു.
എംബസി അധികൃതർ തൊഴിലുടമയോട് സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കാമെന്ന് സമ്മതിച്ചു. കഴിഞ്ഞ ബുധനാഴ്ച കേസ് പിൻവലിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസിയിൽ ഒൗട്ട്പാസിനുള്ള അപേക്ഷ സമർപ്പിച്ചു. ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചാൽ ഒരാഴ്ചക്കകം ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇമിഗ്രേഷനിലെ പിഴ അടക്കാനും െഎ.സി.ആർ.എഫ് സഹായിച്ചു.
14 വർഷം മുമ്പാണ് മധു തൊഴിൽ തേടി ബഹ്റൈനിൽ എത്തിയത്. വാച്ച്മാനായി ജോലിചെയ്യുന്നതിനിടെയാണ് കേസും മറ്റ് പ്രശ്നങ്ങളുമുണ്ടാകുന്നത്. കഷ്ടപ്പാടുകൾക്കൊടുവിൽ നാട്ടിലെത്താൻ കഴിയുന്നതിെൻറ ആശ്വാസത്തിലാണ് ഇദ്ദേഹം.
പ്രവാസികൾ പാർക്കുകളിൽ അഭയം തേടേണ്ടിവരുന്ന അവസ്ഥ വേദനാജനകമാണെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു. മനാമയിലെ പാർക്കിൽ കഴിഞ്ഞിരുന്ന മലയാളി കഴിഞ്ഞയാഴ്ച മരിച്ചത് സാമൂഹിക പ്രവർത്തകരെ ഞെട്ടിച്ച സംഭവമായിരുന്നു. പാർക്കുകളിൽ കഴിഞ്ഞ മറ്റ് ചിലരെ നേരത്തെ നാട്ടിലേക്ക് തിരിച്ചയച്ച കാര്യവും സുധീർ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.