റെഡ് സിഗ്നൽ ലംഘിച്ച് അപകടം വരുത്തിയ ആളെ റിമാന്റ് ചെയ്തു
text_fieldsമനാമ: റെഡ് സിഗ്നൽ മുറിച്ചു കടന്നു അപകടമുണ്ടാക്കുകയും അതുവഴി ഒരു സ്ത്രീ മരണപ്പെടുകയും ചെയ്ത സംഭവത്തിലെ ജി.സി.സി പൗരനായ പ്രതിയെ അറസ്റ്റു ചെയ്യാൻ ട്രാഫിക് വിഭാഗം പ്രൊസിക്യൂട്ടർ ഉത്തരവിട്ടു. അൽ ഫാതിഹ് ഹൈവേയിലാണ് അകപടമുണ്ടായത്. ട്രാഫിക് നിയമം ലംഘിച്ചതിനാലാണ് അപകടമുണ്ടായത്. സ്ത്രീ ഓടിച്ചിരുന്ന വാഹനം ശരിയായ ദിശയിലാണ് വന്നിരുന്നത്.
എന്നാൽ അപകടമുണ്ടാക്കിയ വാഹനം റെഡ് സിഗ്നൽ മുറിച്ചു കടന്നു മറ്റേ വാഹനത്തെ ഇടിക്കുകയും പിന്നീട് സിമന്റ് ബാരിക്കേഡിൽ തട്ടി നിൽക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് ഒരു സ്ത്രീ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു. സി.സി.ടി.വി ഫൂേട്ടജ് പ്രകാരം അപകടമുണ്ടാക്കിയത് ജി.സി.സി പൗരനാണെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അയാളെ റിമാന്റിൽ വെക്കാൻ ഉത്തരവിടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.