സർക്കാറിെൻറ മുഖംമൂടി അഴിഞ്ഞുവീഴും
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രവാസികളെ വഞ്ചിച്ച കേരള സർക്കാറിന് എതിരെയുള്ള വിധിയെഴുത്താവണം ഇൗ തെരഞ്ഞെടുപ്പ്. കോവിഡ് കാലത്ത് ഗൾഫ് നാടുകളിൽനിന്ന് നാടണഞ്ഞ ഒട്ടനവധി പ്രവാസികൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയായിരുന്നു. നോർക്ക നൽകുമെന്നു പറഞ്ഞ 5000 രൂപ എല്ലാവർക്കും ലഭിച്ചിച്ചില്ല. ലോക കേരളസഭയുടെ പേരുപറഞ്ഞ് കോടികളുടെ ധൂർത്താണ് നടത്തിയത്. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും സ്ഥാനമാനങ്ങൾ നൽകി. അതേസമയം, യഥാർഥ പ്രവാസി പ്രശ്നങ്ങളിൽനിന്ന് മുഖംതിരിക്കുകയാണ് സർക്കാർ ചെയ്തത്.
പ്രളയ ദുരിത കാലത്ത് വിദേശ മലയാളികളിൽനിന്ന് ഉൾപ്പെടെ ലഭിച്ച സഹായങ്ങൾ വകമാറ്റി ചെലവഴിച്ചു. അർഹരായവർക്ക് വീട് ഉൾപ്പെടെ ഒരു സഹായവും കൃത്യമായി ലഭിച്ചില്ല. മുഖ്യമന്ത്രിയുടെ ഒാഫിസ് കേന്ദ്രീകരിച്ച് നടക്കുന്ന ഉദ്യോഗസ്ഥരുടെ ക്രിമിനൽ ഗൂഢാലോചനയും അഴിമതിയും കേരളത്തിലെ സാധാരണക്കാർ മനസ്സിലാക്കി. വൻകിട കടലാസ് പദ്ധതികൾ പ്രഖ്യാപിച്ച് കൺസൽട്ടൻസികൾക്ക് കോടികളുടെ കമീഷനാണ് നൽകിയത്.
രാഷ്ട്രീയ കൊലപാതകം നടത്തിയ ക്രിമിനലുകളെ സംരക്ഷിക്കാൻ പൊതു ഖജനാവിലെ പണം ചെലവഴിച്ച സർക്കാർ സാധാരണക്കാരെയും നികുതിദായകരെയും വെല്ലുവിളിക്കുകയാണ്. പരാജയ ഭീതിമൂലം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. എൽ.ഡി.എഫ് സർക്കാറിെൻറ മുഖംമൂടി അഴിഞ്ഞുവീഴുന്ന ജനവിധിയാകും ഇൗ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.