മീലാദ് കാമ്പയിന് തുടക്കമായി
text_fields'മനാമ: 'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം' ശീർഷകത്തിൽ ഐ.സി.എഫ് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിൻ പരിപാടികൾക്ക് വിവിധ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ തുടക്കമായി. വിവിധ കേന്ദ്രങ്ങളിൽ മൗലിദ് മജ്ലിസുകളും പ്രഭാഷണങ്ങും മീലാദ് കോൺഫറൻസുകളും കാമ്പയിനിന്റെ ഭാഗമായി നടക്കും. ഐ.സി.എഫ് ബുദയ്യ യൂനിറ്റ് കമ്മിറ്റി ആഭിമുഖ്യത്തിൽ കാമ്പയിന്റെ ഭാഗമായി 63 പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
മദ്റസ വിദ്യാർഥികളുടെ കലാമത്സരങ്ങൾ, ഖവാലി, ബുർദ മജ്ലിസ്, മദ്ഹുറസൂൽ പ്രഭാഷണം, മദദ് മദീന, നൂറുൽ ഹിലാൽ, ബുക്ക് ടെസ്റ്റ്, സ്നേഹവിരുന്ന്, കുടുംബസംഗമം, തിരുമൊഴി, കൊളാഷ് പ്രദർശനം തുടങ്ങിയ പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘത്തിന് രൂപം നൽകി. ഭാരവാഹികളായി ഹസൻ വടകര (ചെയർ), സലാം ഒസാമ (വൈ. ചെയർ), കെ.എസ്. മുഹമ്മദ് (ജന. കൺ), ദാവൂദ് കണ്ണൂർ (ഫിനാൻസ്) എന്നിവരെ തിരഞ്ഞെടുത്തു.
ഐ.സി.എഫ് സിത്ര യൂനിറ്റ് കമ്മിറ്റിയുടെ സ്വാഗതസംഘം ഭാരവാഹികളായി മുനീർ സഖാഫി (ചെയർ), അസ്മർ (വൈ. ചെയർ), സ്വാലിഹ് ലത്തീഫി (കൺ), സലാഹുദ്ദീൻ അയ്യൂബി (ജോ. കൺ), അബ്ദുൽ വാരിസ് (ഫിനാൻസ്-ചെയർമാൻ) എന്നിവരെയും തെരഞ്ഞെടുത്തു. സൽമാബാദ് സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ 12 ദിവസം നീണ്ടുനിൽക്കുന്ന മൗലിദ് ജൽസ എല്ലാ ദിവസവും രാത്രി ഒമ്പതിന് സൽമാബാദ് സുന്നി സെൻററിൽ നടക്കും.
അബ്ദുൽ സലാം മുസ്ലിയാർ, റഹീം സഖാഫി വരവൂ, ഹംസ ഖാലിദ് സഖാഫി, ഷഫീഖ് മുസ്ലിയാർ, ഹാഷിം മുസ്ലിയാർ തിരുവനന്തപുരം എന്നിവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.