മാധ്യമങ്ങളുടെ പ്രധാന പങ്കിനെ മന്ത്രി പ്രശംസിച്ചു
text_fieldsമനാമ: ബഹ്റൈനിലെ മാധ്യമങ്ങളുടെ പ്രഫഷനലിസത്തെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി. പ്രാദേശിക, അന്തർദേശീയതലങ്ങളിൽ രാജ്യത്തിന്റെ നല്ല പ്രതിച്ഛായ ഉയർത്തിക്കാട്ടുന്നതിൽ അവരുടെ പങ്ക് അദ്ദേഹം അടിവരയിട്ടു.
പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റർമാരായ അൻവർ അബ്ദുറഹ്മാൻ (അഖ്ബാർ അൽ ഖലീജ്), ഇസ അൽ ഷയ്ജി (അൽ അയം), മൗനിസ് അൽ മർദി (അൽ ബിലാദ്), ഇഹാബ് അഹ്മദ് (അൽ വതൻ) എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.
പ്രാദേശിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ബഹ്റൈന്റെ വിദേശനയം നടപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ഡോ. അൽ സയാനി വിശദീകരിച്ചു.
ചീഫ് എഡിറ്റർമാരെ സ്വാഗതം ചെയ്ത അദ്ദേഹം, പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മന്ത്രാലയവും പ്രാദേശിക മാധ്യമങ്ങളും തമ്മിലുള്ള സഹകരണവും ആശയവിനിമയവും തുടരേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
പ്രാദേശിക മാധ്യമങ്ങളുമായുള്ള അദ്ദേഹത്തിന്റെ പിന്തുണയെയും നിരന്തരമായ ആശയവിനിമയത്തെയും അഭിനന്ദിക്കുകയും പ്രാദേശിക തലത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും മന്ത്രിയെ അഭിനന്ദിച്ചതിന് ചീഫ് എഡിറ്റർമാർ മന്ത്രിക്ക് നന്ദി പറഞ്ഞു.
രാഷ്ട്രീയകാര്യ അംബാസഡർ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ, നാഷനൽ കമ്യൂണിക്കേഷൻ സെന്റർ (എൻ.സി.സി) ചീഫ് എക്സിക്യൂട്ടിവ് യൂസുഫ് അൽബിൻഖലീൽ, മന്ത്രാലയകാര്യ ഡയറക്ടർ ജനറൽ അംബാസഡർ തലാൽ അബ്ദുസ്സലാം അൽ അൻസാരി, എൻ.സി.സി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് അഹ്മദ് ഖാലിദ് അൽ ഒറൈ, മന്ത്രാലയത്തിലെ കമ്യൂണിക്കേഷൻസ് ആക്ടിങ് ചീഫ് ഡോ. ഇസ്മായിൽ നാജി അൽ അമീൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.