വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ മന്ത്രി വിലയിരുത്തി
text_fieldsമനാമ: വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജും സംഘവും വിലയിരുത്തി. മഴ മൂലം താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും രൂപപ്പെട്ട വെള്ളക്കെട്ട് പമ്പ് ചെയ്തു കളയുന്നതിനുള്ള സംവിധാനം കാര്യക്ഷമമായി നടക്കുന്നുവെന്ന് വിലയിരുത്തുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ സന്ദർശനം നടത്തി. വിവിധ മുനിസിപ്പൽ ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. മഴവെള്ള സംഭരണികളിൽ നിറഞ്ഞ വെള്ളം ഒഴിവാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ ഈച്ചകളും കൊതുകുകളും പെരുകുന്ന സാഹചര്യമുള്ളതിനാൽ കഴിയും വേഗം വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്നതിന് പ്രത്യേക ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സീവേജ് വാട്ടറും മഴവെള്ളവും തമ്മിൽ കൂടിക്കലരുന്നത് ഒഴിവാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രികൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.