പുതിയ പാസഞ്ചർ ടെർമിനലിലെ അവസാന ഘട്ട നിർമാണപുരോഗതി മന്ത്രി വിലയിരുത്തി
text_fieldsമനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിലെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രിയും ബഹ്റൈൻ എയർപോർട്ട് കമ്പനി ചെയർമാനുമായ കമാൽ ബിൻ അഹ്മദ് മുഹമ്മദ് വിലയിരുത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന ഘട്ട നിർമാണം ആരംഭിച്ചത്. ഇതിനകം പകുതിയിലധികം പ്രവൃത്തി പൂർത്തിയായി. 2022 പകുതിയോടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി കൃത്യസമയത്ത് പൂർത്തീകരിക്കാൻ നിലവിലെ വേഗം തുടരണമെന്ന് മന്ത്രി പറഞ്ഞു. രണ്ട് ഡിപ്പാർച്ചർ ഗേറ്റ്, ആറ് എയർ ബ്രിഡ്ജുകൾ, ബസ് ഡിപ്പാർച്ചർ ഗേറ്റുകൾ, ഇന്ധന വിതരണ സംവിധാനം എന്നിവയാണ് അവസാനഘട്ടത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.