ന്യൂസിലൻഡ് അംബാസഡറെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
text_fieldsമനാമ: റിയാദിൽ റെസിഡന്റായ ബഹ്റൈൻ ചുമതലയുള്ള ന്യൂസിലൻഡ് അംബാസഡർ പർനി റായിലിയെ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. അംബാസഡറെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്ത മന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളിൽ മുന്നേറ്റം സാധ്യമാകട്ടെയെന്ന് ആശംസിച്ചു. ബഹ്റൈനുമായി സഹകരണം ശക്തിപ്പെടുത്തുന്നതിന് ന്യൂസിലൻഡിന് ഏറെ താൽപര്യമുള്ളതായി അംബാസഡർ പറഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും നിലപാടുകളും ചർച്ചചെയ്തു. കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, അമേരിക്കൻകാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുല്ല ബിൻ അലി ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.