വൈദ്യുതി ഉപഭോഗം കുറക്കൽ പദ്ധതി മന്ത്രി വിലയിരുത്തി
text_fieldsമനാമ: വൈദ്യുതി ഉപഭോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട് അറേബ്യന്‍ ഗള്‍ഫ് യൂനിവേഴ്സിറ്റി ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതി വൈദ്യുതി-ജലകാര്യ മന്ത്രി വാഇല്‍ ബിന്‍ നാസിര്‍ അല്‍ മുബാറക് വിലയിരുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 35 ശതമാനം വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കി നടപ്പിലാക്കിയതെന്ന് യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. ഖാലിദ് ബിന്‍ അബ്്ദുറഹ്മാന് അല്‍ ഊഹ്ലി വ്യക്തമാക്കി. ഇതുവഴി 2012ല്‍ 12.86 ദശലക്ഷം കിലോവാട്ട് വൈദ്യുതി ഉപയോഗിച്ചിരുന്ന സ്ഥാനത്ത് 2020ല്‍ 8.62 ദശലക്ഷം കിലോവാട്ടിലേക്ക് കുറക്കാന്‍ സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത എ.സി യൂനിറ്റുകള്ക്കുപകരം കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന എയര്‍കണ്ടീഷണറുകള്‍ ഉപയോഗിച്ചതും സാധാരണ ബള്‍ബുകള്‍ക്ക് പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗിച്ചതും ഉപയോഗമില്ലാത്ത സമയത്ത് താനേ വിളക്കുകള്‍ അണയുന്ന സംവിധാനം ആവിഷ്കരിച്ചുമാണ് വൈദ്യുതി ഉപയോഗത്തില്‍ ഗണ്യമായ കുറവ് വരുത്തിയത്. ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച യൂനിവേഴ്സിറ്റിക്ക് മന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി. പ്രയോജനകരവും ദീര്‍ഘവീക്ഷണമുള്ളതുമായ പദ്ധതികള്‍ നടപ്പിലാക്കി രാജ്യത്തെ ഊര്‍ജ ഉപഭോഗം പരമാവധി കുറക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.