വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം -ബഹ്റൈൻ പ്രതിഭ
text_fieldsമനാമ: കേരളത്തിലെ ഒമ്പതു സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവർണറുടെ നീക്കം ജനാധിപത്യവിരുദ്ധമെന്ന് ബഹ്റൈൻ പ്രതിഭ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കനുസൃതമായി നിയമിതരായ വൈസ് ചാൻസലർമാരെ നീക്കാനുള്ള തീരുമാനത്തിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തെയും നേട്ടത്തെയും അട്ടിമറിക്കാനുള്ള സംഘടിതശക്തികളുടെ നീക്കത്തിന് ഗവർണർ ചുക്കാൻ പിടിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ്.
ഗവർണറുടെ ജനാധിപത്യവിരുദ്ധ നീക്കത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് ജോയ് വെട്ടിയാടൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.