ചിത്രകലയുടെ വിശാല ജാലകം തുറന്ന് നാഷനൽ എക്സിബിഷന് തുടക്കം
text_fieldsമനാമ: 49ാമത് ബഹ്റൈൻ ഫൈൻ ആർട്സ് എക്സിബിഷന് ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ തുടക്കമായി. ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുക. ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈൻ കലാകാരന്മാരുടെ സമകാലിക കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി എക്സിബിഷൻ മാറിയതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വ്യത്യസ്ത ആർട്ട് സ്കൂളുകൾ അടങ്ങുന്ന ഗാലറികൾ അദ്ദേഹം സന്ദർശിച്ചു.ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാനോട് നന്ദി രേഖപ്പെടുത്തി.
ബഹ്റൈനിലെ 55 കലാകാരന്മാരുടെയടക്കം 100ലധികം കലാസൃഷ്ടികളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആർട്സ് സ്കൂളുകളിൽനിന്നുള്ള വ്യത്യസ്ത വിഷയങ്ങളിലുള്ള ഫോട്ടോകൾ, വിഡിയോകൾ തുടങ്ങിയവയും പ്രദർശനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ പ്രശസ്തമായ കലാപഠന വിദ്യാലയങ്ങളിൽനിന്നുള്ള കലാ മെറ്റീരിയലുകൾ കലാസൃഷ്ടികളുടെ രൂപകൽപനക്ക് അവർ ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങളും പ്രദർശനത്തിന്റെ സവിശേഷതയാണ്. ആർട്ടിസ്റ്റുകൾക്ക് നവീനമായ സങ്കേതങ്ങളും രീതികളും പരിചയപ്പെടാനുള്ള വേദികൂടിയാണ് പ്രദർശനം. അന്തരിച്ച ബഹ്റൈനിലെ പ്രശസ്ത ചിത്രകാരനും ശിൽപിയുമായിരുന്ന ഖലീൽ ഹാഷിമിയുടെ വിവിധ കലാവിഷ്കാരങ്ങൾ പ്രദർശിപ്പിക്കാനായി പ്രത്യേക ഭാഗം ഒരുക്കിയിട്ടുണ്ട്. എക്സിബിഷനിൽ മികവ് പുലർത്തുന്നവർക്ക് ഖലീൽ ഹാഷിമി രൂപകൽപന ചെയ്ത അവാർഡ് ശിൽപമാണ് എല്ലാവർഷവും സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.