കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുതിയ അധ്യയനവർഷം തുടങ്ങും
text_fieldsമനാമ: കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി രാജ്യത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ വിദ്യാഭ്യാസമന്ത്രാലയം തീരുമാനിച്ചു. ഇതുമായി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സ്കൂളുകളിലെ ഡയറക്ടർമാരുമായി സ്കൂൾസ് വിഭാഗം ജനറൽ ഡയറക്ടർ ഡോ. മുഹമ്മദ് മുബാറക് ബിൻ അഹ്മദ് ചർച്ച നടത്തി.ആഗസ്റ്റ് അവസാനം വരെ സ്കൂൾ ഡയറക്ടർമാരുമായി ചർച്ച തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ അധ്യയനവർഷത്തിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. വിദ്യാഭ്യാസ ഗുണിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ കഴിവുകൾ വളർത്തുന്നതിനും ഊന്നൽ നൽകും. കഴിഞ്ഞ വർഷത്തേത് പോലെതന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പഠനമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിലെ നയരൂപവത്കരണ-സ്ട്രാറ്റജിക് കാര്യ അണ്ടർ സെക്രട്ടറി നവാൽ ഇബ്രാഹീം അൽ ഖാതിർ, അസി. അണ്ടർ സെക്രട്ടറിമാർ, വിവിധ വിഭാഗങ്ങളുടെ ഡയറക്ടർമാർ, ഉപദേഷ്ടാക്കൾ തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.