അഭ്യുദയകാംക്ഷികളുടെ ഉപഹാരമായി കേരളീയ സമാജത്തിലെ പുതിയ ഹാൾ
text_fieldsമനാമ: അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ സജ്ജമായ പുതിയ ഹാൾ ബഹ്റൈൻ കേരളീയ സമാജത്തിന്റെ അഭിമാനമായി മാറുന്നു.
ബഹ്റൈനിലെ വ്യവസായ, സാമൂഹിക രംഗത്തെ പ്രമുഖരായ സി.പി. വർഗീസ്, കെ.ജി. ബാബുരാജൻ, ജയശങ്കർ വിശ്വനാഥൻ, വർഗീസ് കാരക്കൽ, എം.പി. രഘു, പി.കെ. രാജു, എം.പി. രഘുനാഥൻ നായർ എന്നിവർ ചേർന്ന് സമാഹരിച്ച 10,000 ദീനാർ ചെലവിലാണ് ഇരു നിലകളിലായുള്ള പുതിയ കെട്ടിടം നിർമിച്ചത്.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ പേരിൽതന്നെ കെട്ടിടം അറിയപ്പെടണമെന്ന ഇവരുടെ ആഗ്രഹ പ്രകാരമാണ് പി.വി.ആർ അനക്സ് ആൻഡ് ഹാൾ എന്ന് പേരിട്ടത്. മുകളിലത്തെ നിലയിൽ 100 പേർക്കിരിക്കാവുന്ന ഹാളാണുള്ളത്. ഇതോടെ സമാജത്തിലെ മൊത്തം ഹാളുകളുടെ എണ്ണം ആറായി.
സമാജത്തിനുവേണ്ടി ഹാളുകൾ നിർമിച്ച് നൽകുന്നവരുടെ പേരിൽ അത് അറിയപ്പെടുന്ന പാരമ്പര്യമാണുള്ളത്. ഇത്തവണ, ഏഴ് പ്രമുഖർ ചേർന്ന് ഹാൾ നിർമിക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടു വരുകയായിരുന്നു. സമാജത്തിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുകയും കോവിഡ് കാലത്ത് ചാർട്ടേഡ് വിമാന സർവിസുകൾ ഏർപ്പെടുത്തി പ്രവാസികളുടെ സഹായത്തിന് മുന്നിട്ടിറങ്ങുകയും ചെയ്ത പി.വി. രാധാകൃഷ്ണ പിള്ളയോടുള്ള നന്ദിസൂചകമായാണ് അദ്ദേഹത്തിന്റെ പേര് ഹാളിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.