മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾ തുറന്നത് പ്രശംസനീയം
text_fieldsമനാമ: പുതിയ അധ്യയന വർഷത്തിെൻറ ഒന്നാം ദിനം തന്നെ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് സർക്കാർ സ്കൂളുകൾ പ്രവർത്തിച്ചത് പ്രശംസനീയമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ കാര്യ വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് മുബാറക് ബിൻ അഹ്മദ് വ്യക്തമാക്കി. സ്കൂൾ പ്രവർത്തനത്തിന് വിവിധ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നത്. ഇവ പാലിക്കുന്നതിൽ സ്കൂൾ അധികൃതരും വിദ്യാർഥികളും രക്ഷിതാക്കളും വിജയിച്ചതായാണ് വിലയിരുത്തൽ. സ്കൂളിലെത്തി പഠനം നടത്തുന്ന വിദ്യാർഥികൾക്ക് സൗകര്യങ്ങളൊരുക്കുന്നതിനായി എല്ലാ സ്കൂളുകളും കേന്ദ്രീകരിച്ച് പ്രത്യേക ടീമിന് രൂപം നൽകിയിരുന്നു. സ്കൂളുകളിൽ നേരിട്ടെത്തി പഠനം നടത്തുന്നതിന് താൽപര്യം പ്രകടിപ്പിച്ച രക്ഷിതാക്കൾ മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളെ സ്കൂളുകളിലെത്തിച്ചതും ശ്രദ്ധേയമാണ്.
ചില സ്കൂളുകളിലെ നെറ്റ്വർക് തകരാർ മൂലം ഓൺലൈനിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് അൽപം പ്രയാസമുണ്ടായെങ്കിലും അവ പരിഹരിക്കുന്നതിന് ടെക്നിക്കൽ ടീമിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം റിപ്പോർട്ട് ചെയ്ത പ്രശ്നങ്ങൾ വരും ദിവസങ്ങളിൽ പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.