ബാർബാറിൽ പാർക്ക് വരുന്നു
text_fieldsമനാമ: ബാർബാറിൽ 4,15,000 ദീനാർ ചെലവിൽ പാർക്ക് സ്ഥാപിക്കാനുള്ള ഒരുക്കം പൂർത്തിയായതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രാലയത്തിലെ മുനിസിപ്പൽ, നഗരാസൂത്രണ കാര്യ വിഭാഗം അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ അറിയിച്ചു.
തദ്ദേശീയ കമ്പനിക്കാണ് ഇതിന്റെ നിർമാണ ചുമതല. പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും പ്രയോജനകരമായ പാർക്കായിരിക്കും പണിയുക.
8484 ചതുരശ്ര മീറ്റർ വിസ്തീർണമാണ് പാർക്കിനുണ്ടാവുക. മന്ത്രി ഇസാം ഖലഫിന്റെ നിർദേശ പ്രകാരമാണ് പാർക്ക് നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര മേഖല മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ച് പാർക്ക് സംബന്ധിച്ച പഠനം തയാറാക്കിയിരുന്നു.
526 ാമത് േബ്ലാക്കിലാണ് പാർക്ക് നിലവിൽവരുക. ഹരിത പ്രദേശം വർധിപ്പിക്കുന്നതിന് സുസ്ഥിര വികസനം ലക്ഷ്യമിടുന്ന പ്രധാന കാര്യമാണ്.
ജനങ്ങൾക്ക് ഉല്ലസിക്കാനും വിശ്രമിക്കാനും സാധിക്കുന്ന ഹരിത പ്രദേശവും 931 ചതുരശ്ര മീറ്ററിൽ കുട്ടികൾക്കുള്ള കളിസ്ഥലവും ഒരുക്കും.
1969 ചതുരശ്ര മീറ്ററിൽ ഹരിത പ്രദേശമുണ്ടാവും. വിവിധ ചെടികളും വൃക്ഷത്തൈകളും ഇവിടെ ഒരുക്കും.
62 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും കുടുംബങ്ങൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.