ജനത കൾചറൽ സെൻറർ കുടുംബസഹായ ഫണ്ട് കൈമാറി
text_fieldsമനാമ: ബഹ്റൈൻ പ്രവാസിയായിരുന്ന പൊന്തേരി മീത്തൽ രാജേഷിെൻറ ആകസ്മിക നിര്യാണത്തെ തുടർന്ന് നിരാലംബരായ കുടുംബത്തെ സഹായിക്കാൻ ജനത കൾചറൽ സെൻറർ ബഹ്റൈെൻറ കാരുണ്യസ്പർശം 2021െൻറ ഭാഗമായി സമാഹരിച്ച തുക കൈമാറി.
കുട്ടംകുളങ്ങര അംഗൻവാടിയിൽ നടന്ന ചടങ്ങിൽ മുൻ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻറും എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം.കെ. ഭാസ്കരൻ വടകര നഗരസഭ കൗൺസിലറും രാജേഷ് കുടുംബ സഹായ കമ്മിറ്റി കൺവീനറുമായ രാജിത പതേരിക്ക് തുക കൈമാറി. ജനത കൾചറൽ സെൻറർ ബഹ്റൈൻ പ്രസിഡൻറ് സിയാദ് ഏഴംകുളം അധ്യക്ഷത വഹിച്ചു. കെ.എം. ശശി, ജിത്തു കുന്നുമ്മൽ, സുനിൽ മയ്യന്നൂർ, ശ്രീധരൻ, വി.പി. നാണു, പവിത്രൻ മട്ടാണ്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.