തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാറിനെതിരെയുള്ള വിധിയെഴുത്താകും
text_fieldsസമസ്ത മേഖലകളിലും പരാജയപ്പെട്ട എൽ.ഡി.എഫ് സർക്കാറിനെതിരെയുള്ള വിധിയെഴുത്താകും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. കേരളത്തെ പിന്നോട്ടടിച്ച ഒരു ഭരണ കാലഘട്ടമാണ് ഇപ്പോൾ കടന്നുപോകുന്നത്. പുതുതായി ഒരു വികസന പദ്ധതിയും ആരംഭിക്കാൻ സർക്കാറിനു കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല, മുൻ സർക്കാറുകൾ തുടങ്ങിയ പല പദ്ധതികളും മുന്നോട്ടുകൊണ്ടുപോകാനും ഈ സർക്കാറിനു സാധിച്ചിട്ടില്ല.
കുറെ വൻകിട പദ്ധതികളുടെ പേരുപറഞ്ഞുള്ള കൺസൽട്ടൻസി കൊള്ളയും അഴിമതിയും മാത്രമാണ് കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ നടന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഈ കൊള്ളസംഘം പ്രവർത്തിച്ചത് എന്നുള്ളത് മുഴുവൻ മലയാളികൾക്കും അപമാനമാണ്.തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച്, പ്രാദേശിക വികസനത്തിനു തുരങ്കം െവച്ച സർക്കാറിനെതിരെ കടുത്ത ജനരോഷമാണ് താഴെ തട്ടിലുള്ളത്. തൊഴിലില്ലായ്മയും നിയമന നിരോധനവും മൂലം യുവജനങ്ങൾ പ്രതിസന്ധിയിലാണ്. അതുപോലെ, പ്രവാസി കുടുംബങ്ങളുടെ വോട്ടും സർക്കാറിനെതിരാകും.
കോവിഡിെൻറ പേരിൽ മറ്റൊരിടത്തും ഇല്ലാത്ത തരത്തിലുള്ള നിബന്ധനകളും നിയന്ത്രണങ്ങളുമാണ് കേരള സർക്കാർ പ്രവാസി മലയാളികളുടെ മേൽ അടിച്ചേൽപിച്ചത്. ഇതുമൂലം നിരവധി പ്രവാസികൾ കടുത്ത പ്രതിസന്ധി നേരിട്ടു. ഇതെല്ലാം ഈ വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.കോടികൾ ചെലവഴിച്ചുള്ള എൽ.ഡി.എഫ് സർക്കാറിെൻറ പി.ആർ വർക്കും വ്യാജപ്രചാരണങ്ങളും തകരുന്ന ജനവിധിയാകും ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.