കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ പഞ്ചാബ് സ്വദേശിയെ നാട്ടിലയച്ചു
text_fieldsമനാമ: ജോലിക്കിടെ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ പഞ്ചാബ് സ്വദേശി ജസ്വീന്ദർ സിങ്ങിനെ (47) സാമൂഹിക പ്രവർത്തകർ ഇടെപട്ട് നാട്ടിലയച്ചു. 1999ലാണ് ഇദ്ദേഹം ബഹ്റൈനിെലത്തുന്നത്. പലയിടങ്ങളിലായി കൺസ്ട്രക്ഷൻ ജോലി ചെയ്ത് ജീവിച്ച ജസ്വീന്ദർ കോവിഡ് സമയത്തെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിൽ പോകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടയിലാണ് കെട്ടിടത്തിൽനിന്ന് വീണ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിെൻറ യാത്ര പിന്നെയും നീണ്ടു. ആദ്യത്തെ വരവിനുശേഷം ജസ്വീന്ദർ സിങ് ഇതുവരെ നാട്ടിൽ പോയിട്ടില്ല. തുടക്കത്തിൽ വന്ന സ്ഥാപനം ഇപ്പോഴില്ല. സ്പോൺസറും മരിച്ചു. ഒരു രേഖയുമില്ലാത്ത ഇദ്ദേഹത്തെ നാട്ടിലയക്കാൻ ഏറെ പണിപ്പെടേണ്ടിവന്നതായി സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലത്ത് പറഞ്ഞു.
ജസ്വീന്ദർ സിങ്ങിെൻറ പഞ്ചാബിലെ വിലാസം കണ്ടെത്തി വീട്ടുകാരുമായി ബന്ധപ്പെട്ടാണ് രേഖകൾ ശരിയാക്കിയത്. ബഹ്െറെനിൽ ഇദ്ദേഹത്തിെൻറ പേരിൽ കേസുള്ളതിനാൽ യാത്രതടസ്സവുമുണ്ടായിരുന്നു. ബഹ്റൈൻ എമിഗ്രേഷെൻറയും ഇന്ത്യൻ എംബസിയുടെയും ഇടെപടലുകൾ ഇദ്ദേഹത്തിന് നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കിയതായി സുധീർ പറഞ്ഞു. യാത്രക്കുള്ള ടിക്കറ്റ് ഇന്ത്യൻ എംബസി നൽകി. െഎ.സി.ആർ.എഫ്, സൽമാനിയ ആശുപത്രി അധികൃതർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം നന്ദിപറഞ്ഞ് ജസ്വീന്ദർ സിങ് പുലർച്ചയുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്രതിരിച്ചു. നാട്ടിൽ മാതാവും ഭാര്യയും സഹോദരങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.