മഴ തുടരും, ജാഗ്രത പാലിക്കണം
text_fieldsമനാമ: രാജ്യത്ത് കഴിഞ്ഞദിവസം ആരംഭിച്ച മഴ വരുംദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റുവീശാനും സാധ്യത കാണുന്നുണ്ട്. 15 മുതല്‍ 20 വരെ നോട്ടിക് മൈല്‍ വേഗതയിലായിരിക്കും കാറ്റുണ്ടാവുക. അതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
മഴമൂലം വിവിധ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. മഴ സമയത്ത് റോഡില്‍ തെന്നലുണ്ടാകാന് സാധ്യതയുള്ളതിനാല്‍ പരമാവധി വേഗം കുറച്ച് ശ്രദ്ധയോടെ വാഹനമോടിക്കണം. അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.