മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് പ്രസക്തി വർധിച്ചു –െഎ.വൈ.സി.സി
text_fieldsമനാമ: ഐ.വൈ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151ാമത് ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തനമാണ് യഥാർഥ രാഷ്ട്രീയ പ്രവർത്തനം എന്ന് പഠിപ്പിച്ച ഗാന്ധിജിയുടെ പ്രവർത്തന ശൈലി പിന്തുടർന്ന് വിവിധ സാമൂഹിക മേഖലകളിൽ ഐ.വൈ.സി.സി നടത്തുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ അഭിപ്രായപ്പെട്ടു.
ഐ.വൈ.സി.സി പ്രസിഡൻറ് അനസ് റഹീം അധ്യക്ഷത വഹിച്ചു. ഐ.ഒ.സി ബഹ്റൈൻ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ആശംസ നേർന്നു. മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തി വർധിച്ചുവരുകയാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കോവിഡ് നിയന്ത്രണം പാലിച്ച് അദ് ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് പരിപാടി നടന്നത്. ഐ.വൈ.സി.സി ഹെൽപ് ഡെസ്ക്കുമായി ചേർന്ന് ഒരു മാസം നീണ്ടുനിന്ന മെഡിക്കൽ ക്യാമ്പിന് അവസരമൊരുക്കിയ അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്മെൻറിനും ജീവനക്കാർക്കുമുള്ള മെമൻറോ കൈമാറി.
കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ ഐ.വൈ.സി.സി പ്രവർത്തകരെ ആദരിച്ചു. ഹെൽപ് െഡസ്ക് കൺവീനർ മണിക്കുട്ടൻ, ഹോസ്പിറ്റൽ പ്രതിനിധി ലിജോ എന്നിവർ സംസാരിച്ചു. ഐ.വൈ.സി.സി ജോ. സെക്രട്ടറി സന്തോഷ് സാനി സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.