മനാമ സെൻട്രൽ മാർക്കറ്റിൽ നവീകരണ പദ്ധതി വരുന്നു
text_fieldsമനാമ: മനാമ സെൻട്രൽ മാർക്കറ്റിെൻറ വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനും നിലവിലെ അവസ്ഥകൾ പരിശോധിക്കുന്നതിനുമായി കാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജി. മുഹമ്മദ് സാദ് അൽ-സഹ്ലി സന്ദർശനം നടത്തി. മാർക്കറ്റിെൻറ വികസനത്തിനാണ് മുൻഗണന നൽകുന്നതെന്ന് അൽ-സഹ്ലി പറഞ്ഞു. വരും നാളുകളിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ പദ്ധതിയുണ്ട്. കച്ചവടക്കാർക്കും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പു വരുത്തും. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റിെൻറ മുഖച്ഛായതന്നെ മാറ്റുന്ന പരിഷ്കാരങ്ങളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റിലെ നടപ്പാതകൾ നന്നാക്കുക, നിലവിലുള്ള ടോയ്െലറ്റുകൾ പൊളിച്ച് പുതുക്കിപ്പണിയുക തുടങ്ങിവയവും വികസന പദ്ധതിയിലുണ്ട്.
മാർക്കറ്റിലെ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകിയത് സ്വാഗതാർഹമാണെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സർവിസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. തെരുവുകച്ചവടക്കാർ മാർക്കറ്റിനകത്ത് കച്ചവടം നടത്തുന്നത് തടയാൻ ഇതു സഹായിച്ചു. എല്ലാ ദിവസവും രാവിലെ അഞ്ചു മുതൽ വൈകീട്ട് അഞ്ചു വരെയുള്ള സമയങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുെന്നന്ന് ഉറപ്പു വരുത്തും. അണുനശീകരണവും കൃത്യമായി നടത്തും. വ്യാപാരികളുടെ പരാതികൾ കേൾക്കാനും സംഘം സമയം ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.