Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​െഎ.​വൈ.​സി.​സി മെ​ഗാ...

​െഎ.​വൈ.​സി.​സി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം

text_fields
bookmark_border
​െഎ.​വൈ.​സി.​സി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം
cancel
camera_alt

ഐ.​വൈ.​സി.​സി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലി​ൽ ന​ട​ക്കു​ന്ന മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം. ഐ.​വൈ.​സി.​സി​യു​ടെ 32ാമ​ത് മെ​ഡി​ക്ക​ൽ ക്യാ​മ്പാ​ണി​ത്. ക്യാ​മ്പ്​ സെ​പ്​​റ്റം​ബ​ർ 30 വ​രെ നീ​ളും.

ഓ​രോ ദി​വ​സ​വും 30ഓ​ളം പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​ത്തി​ൽ കൂ​ടു​ത​ൽ ടെ​സ്​​റ്റു​ക​ളും ഡോ​ക്​​ട​റു​ടെ പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. അ​ദ്​​ലി​യ​യി​ലെ ഹോ​സ്​​പി​റ്റ​ലി​ൽ മെ​ഗാ ക്യാ​മ്പി​െൻറ ഉ​ദ്​​ഘാ​ട​നം ഐ.​ഒ.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഐ.​ഒ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ ഹി​ലാ​ൽ ഹോ​സ്​​പി​റ്റ​ലി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ഡോ. ​രാ​ഹു​ൽ അ​ബ്ബാ​സ്, ആ​ക്​​ടി​ങ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് സാ​നി, ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ, ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. വി​വ​ര​ങ്ങ​ൾ​ക്ക്​: 38285008, 33874100.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCMedical Campgulf newsbahrain news
Next Story