ആരോഗ്യ മേഖലയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വലുത് -മന്ത്രി
text_fieldsമനാമ: പ്രൈമറി ഹെൽത്ത് സെന്ററുകളുടെ സമ്മേളനം സംഘടിപ്പിച്ചു. മൂന്നുദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ 800ഓളം ഡോക്ടർമാരും വിദഗ്ധരും അക്കാദമിക മേഖലയിലുള്ളവരും പങ്കെടുത്തു. ബഹ്റൈന് അകത്തും പുറത്തുനിന്നുമുള്ള 76 വിദഗ്ധരുടെ അവതരണവും നടന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ പരിചരണ മേഖലയിൽ നിർവഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി.
ബഹ്റൈനിലെ ആരോഗ്യ മേഖല അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനും വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും ചിന്തകളും അനുഭവ സമ്പത്തും കൈമാറാനും ഇത്തരം സമ്മേളനം വഴി സാധിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ആരോഗ്യ മേഖലയിലെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും കൂടുതൽ അവസരമൊരുക്കുന്നതിനും ആരോഗ്യ മേഖലയിലെ സമ്മേളനങ്ങൾ വഴി സാധ്യമാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.