Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമി​ഡി​ലീ​സ്​​റ്റി​ലെ...

മി​ഡി​ലീ​സ്​​റ്റി​ലെ ശ​ക്​​ത​മാ​യ ക​മ്പ​നി​ക​ൾ: ഫോബ്​സ് പട്ടികയിൽ ബഹ്​റൈനിൽനിന്ന്​ ഏഴു​ കമ്പനികൾ

text_fields
bookmark_border
മി​ഡി​ലീ​സ്​​റ്റി​ലെ ശ​ക്​​ത​മാ​യ ക​മ്പ​നി​ക​ൾ: ഫോബ്​സ് പട്ടികയിൽ ബഹ്​റൈനിൽനിന്ന്​ ഏഴു​ കമ്പനികൾ
cancel

മ​നാ​മ: മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും ശ​ക്​​ത​മാ​യ ക​മ്പ​നി​ക​ളി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഏ​ഴു​ ക​മ്പ​നി​ക​ൾ ഇ​ടം​പി​ടി​ച്ചു. ഫോ​ബ്​​സ്​ മി​ഡി​ലീ​സ്​​റ്റ്​ ആ​ണ്​ 100 ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. ഏ​റ്റ​വും വ​ലു​തും ലാ​ഭ​ക​ര​മാ​യ​തും വി​പ​ണി​മൂ​ല്യ​മു​ള്ള​തു​മാ​യ ക​മ്പ​നി​ക​ളാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

അ​ഹ്​​ലി യു​നൈ​റ്റ​ഡ്​ ബാ​ങ്ക്, അ​ൽ ബ​റാ​ക ബാ​ങ്കി​ങ്​ ഗ്രൂ​പ്, നാ​ഷ​ന​ൽ ബാ​ങ്ക്​ ഒാ​ഫ്​ ബ​ഹ്​​റൈ​ൻ, അ​ലൂ​മി​നി​യം ബ​ഹ്​​റൈ​ൻ, ബ​റ്റെ​ൽ​കോ, ബാ​ങ്ക്​ ഒാ​ഫ്​ ബ​ഹ്​​റൈ​ൻ ആ​ൻ​ഡ്​​ കു​വൈ​ത്ത്, അ​റ​ബ്​ ബാ​ങ്കി​ങ്​ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള ക​മ്പ​നി​ക​ൾ.

37 ക​മ്പ​നി​ക​ളു​മാ​യി സൗ​ദി അ​റേ​ബ്യ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. അ​രാം​കോ​യാ​ണ്​ സൗ​ദി ക​മ്പ​നി​ക​ളി​ൽ മു​ന്നി​ൽ. യു.​എ.​ഇ​യി​ൽ​നി​ന്ന്​ 20 ക​മ്പ​നി​ക​ളും ഖ​ത്ത​റി​ൽ​നി​ന്ന്​ 17 ക​മ്പ​നി​ക​ളും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു.

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ത്തെ​യും വി​പ​ണി​മൂ​ല്യ​ത്തെ​യും ബാ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ക​മ്പ​നി​ക​ളു​ടെ ആ​കെ വി​റ്റു​വ​ര​വ്​ 550 ബി​ല്യ​ൺ ഡോ​ള​റാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​ട്ടി​ക​യെ അ​പേ​ക്ഷി​ച്ച്​ 17.9 ശ​ത​മാ​നം കു​റ​വാ​ണ്​ ഇ​ത്. അ​റ്റാ​ദാ​യം 38.5 ശ​ത​മാ​നം കു​റ​ഞ്ഞ്​ 91 ബി​ല്യ​ൺ ഡോ​ള​റാ​യി. 57 ശ​ത​മാ​നം ക​മ്പ​നി​ക​ളു​ടെ​യും വി​റ്റു​വ​ര​വി​ൽ 2020ൽ ​കു​റ​വു​ണ്ടാ​യി. 67 ശ​ത​മാ​നം ക​മ്പ​നി​ക​ളു​ടെ അ​റ്റാ​ദാ​യ​വും കു​റ​ഞ്ഞു.

അ​തേ​സ​മ​യം, കോ​ർ​പ​റേ​റ്റ്​ ഒാ​ഹ​രി​ക​ൾ ഇൗ ​വ​ർ​ഷം തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി. അ​തി​​െൻറ ഫ​ല​മാ​യി 100 ക​മ്പ​നി​ക​ളു​ടെ​യും വി​പ​ണി​മൂ​ല്യം മൂ​ന്ന്​ ട്രി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 30.4 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ വി​പ​ണി​മൂ​ല്യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ത്തം ആ​സ്​​തി മൂ​ല്യം 2.9 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 3.6 ട്രി​ല്യ​ൺ ഡോ​ള​റാ​യി. 93 ശ​ത​മാ​നം ക​മ്പ​നി​ക​ളു​ടെ​യും ഒാ​ഹ​രി​ക​ളി​ൽ 2020ൽ ​നേ​ട്ട​മു​ണ്ടാ​യി.

പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ക​മ്പ​നി​ക​ളി​ൽ അ​ധി​ക​വും ബാ​ങ്കി​ങ്, ധ​ന​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നാ​ണ്. അ​ഞ്ചു​ ബാ​ങ്കു​ക​ൾ ആ​ദ്യ 10ൽ ​സ്​​ഥാ​നം നേ​ടു​ക​യും ചെ​യ്​​തു. 10 വീ​തം ക​മ്പ​നി​ക​ളു​മാ​യി റി​യ​ൽ എ​സ്​​റ്റേ​റ്റ്, നി​ർ​മാ​ണ മേ​ഖ​ല​യും വ്യ​വ​സാ​യ മേ​ഖ​ല​യും ര​ണ്ടാ​മ​തെ​ത്തി. ഒ​മ്പ​തു​ ക​മ്പ​നി​ക​ളു​മാ​യി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​യാ​ണ്​ മൂ​ന്നാം സ്​​ഥാ​ന​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forbes listcompaniesMiddle East list
News Summary - The strongest companies in the Middle East list: Seven companies from Bahrain on the Forbes list
Next Story