അറിവിെൻറ പോരാട്ടം ഇന്ന്
text_fieldsമനാമ: ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ദിനം ആഗതമായി. ആവേശം തുടിക്കുന്ന അറിവിെൻറ പോരാട്ടത്തിന് ബഹ്റൈൻ വെള്ളിയാഴ്ച സാക്ഷ്യം വഹിക്കും. ഇന്ത്യൻ എംബസിയുടെ രക്ഷാധികാരത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്' മത്സരത്തിെൻറ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നത് 12 പ്രതിഭകളാണ്. പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന ഫൈനൽ മത്സരത്തിൽ ഉദ്വേഗം വാനോളം ഉയരുമെന്നുറപ്പ്.
ഏഴു മുതൽ ഒമ്പതു വരെയും 10 മുതൽ 12 വരെയും ഗ്രേഡുകളിൽ പഠിക്കുന്നവർക്കായി രണ്ടു വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യ വിഭാഗത്തിെൻറ മത്സരം ഉച്ചക്ക് 2.30ന് തുടങ്ങും. 4.30നാണ് രണ്ടാം വിഭാഗത്തിെൻറ മത്സരം ആരംഭിക്കുക. മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർഷക സമ്മാനങ്ങൾ ലഭിക്കും. വൈകീട്ട് 6.30ന് സമ്മാനവിതരണ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥി ആയിരിക്കും.
ഗൾഫ് മാധ്യമം ബഹ്റൈൻ ഫേസ്ബുക് പേജിൽ ഗ്രാൻഡ് ഫിനാലെ ലൈവായി കാണാം. പ്രേക്ഷകർക്ക് തത്സമയ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആർ.പി ഗ്രൂപ്പാണ് ക്വിസ് മത്സരത്തിെൻറ മുഖ്യ പ്രായോജകർ. മിഡിൽ ഇൗസ്റ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻറർ, ലക്കി സിം, ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് ക്ലിനിക്ക്, ലുലു ഹൈപ്പർമാർക്കറ്റ്, യൂറോസ് ബേക്ക്, ബി.കെ.ജി ഹോൾഡിങ്സ്, ലഷീൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സെനിത്, സ്കൈ ഇൻറർനാഷനൽ ട്രേഡിങ്, അൽ കപ്പീസ് ഇൻഫോടെക്, മാത, സെനാബിൽ കെയർ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്യുന്നത്. മീഡിയ വൺ ആണ് മത്സരത്തിെൻറ മീഡിയ പാർട്ണർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.