പവിഴദ്വീപിന്റെ തീൻമേശക്ക് ഇനി എം.ആർ.എയുടെ രുചിക്കൂട്ടുകളും
text_fieldsഎം.ആർ.എയുടെ ബഹ്റൈനിലെ ഷോറൂം ഉദ്ഘാടനത്തിൽനിന്ന്
മനാമ: തലമുറകളായി നിങ്ങളുടെ ഇഷ്ടവിഭവങ്ങൾ വിളമ്പുന്ന എം.ആർ.എ ബേക്കറി ആൻഡ് റസ്റ്റാറന്റ് പുതിയൊരു ചുവടുവെപ്പുമായി നിങ്ങളുടെ മുന്നിലെത്തിയിരിക്കയാണ്. കാലം മാറിയാലും മങ്ങാത്ത രുചിക്കൂട്ടുകളുമായി ഞങ്ങൾ ഒരുക്കുന്ന വിഭവങ്ങൾ ഇനി കൂടുതൽ സൗകര്യങ്ങളോടെ നിങ്ങൾക്കനുഭവിക്കാം.
എം.ആർ.എ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽതന്നെ തനതായ മലബാർ വിഭവങ്ങളുടെയും മറ്റ് നാടൻ വിഭവങ്ങളുടെയും വിശാലമായ രൂചിക്കൂട്ടുകളുമായി പവിഴദ്വീപിലെ ഞങ്ങളുടെ ആദ്യ സ്ഥാപനം ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഇന്ത്യയിലാകമാനം 37 ബ്രാഞ്ചുകളുള്ള എം.ആർ.എയുടെ ജി.സി.സിയിലെ 13ാമത്തെ ഷോറൂമാണിത്. ഉദ്ഘാടന പരിപാടിയിൽ മാനേജിങ് ഡയറക്ടർ നിസാർ, ഡയറക്ടർ അൻവർ എന്നിവർ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.