കാപിറ്റൽ മുനിസിപ്പൽ സംഘം സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു
text_fieldsമനാമ: കാപിറ്റൽ മുനിസിപ്പാലിറ്റി സംഘം സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനാണ് സർവിസ് സമിതി ചെയർമാൻ ഡോ. അബ്ദുൽ വാഹിദ് അന്നകാലിെൻറ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഇദാമ കമ്പനിയുടെ കീഴിലുള്ള ട്രെയിലറുകളുടെ പാർക്കിങ് ഏരിയ നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയ ആവശ്യങ്ങൾ സംഘം വിലയിരുത്തി. പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇവ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
കയറ്റിറക്ക് പ്രദേശങ്ങളിൽ ചൂട് ഏൽക്കാതിരിക്കാൻ കുടകൾ സ്ഥാപിക്കാനും ആലോചനയുണ്ട്. സെൻട്രൽ മാർക്കറ്റിലെ അസൗകര്യങ്ങളെക്കുറിച്ച് വ്യാപാരികളിൽനിന്നും പൊതുജനങ്ങളിൽനിന്നും സമൂഹ മാധ്യമങ്ങളിലൂടെയും ഉയരുന്ന പരാതികൾ പരിഹരിക്കും.
മുനിസിപ്പൽ കൗൺസിൽ ഡയറക്ടർ മുഹമ്മദ് സഅദ് അസ്സുഹൈലി അടക്കം മുനിസിപ്പാലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.