ആയഞ്ചേരിയിൽ അധികാരം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്
text_fieldsആയഞ്ചേരി പഞ്ചായത്തിൽ കുറുമാറ്റത്തിലൂടെ അവസാന വർഷം നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഭരണത്തിെൻറ ആദ്യനാളുകളിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് യു.ഡി.എഫ് നടത്തിയത്. കടമേരിയിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതോടെ മികച്ച സേവനങ്ങളാണ് പഞ്ചായത്തിലെ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച 28 ജലനിധി പദ്ധതികളുടെ പുർത്തീകരണത്തിലൂടെ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ സഹായത്തോടെ ഒട്ടനവധി റോഡുകളുടെ പുനരുദ്ധാരണം പഞ്ചായത്തിൽ നടത്തുകയുണ്ടായി.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആയഞ്ചേരി ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗൺ പരിഷ്കരണം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ഏറെക്കാലം കീറാമുട്ടിയായി നിന്ന കടമേരി റോഡ് വീതി കൂട്ടൽ അടക്കം നടന്നിട്ടുണ്ട്. ടൗണിൽ ഒരു പൊതുമൂത്രപ്പുര ഇല്ലാത്തതും ഏറെ പ്രതീക്ഷയോടെ സ്ഥാപിച്ച ബസ്സ്റ്റാൻഡ് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാത്തതുമായി ഒരുപാട് പ്രശ്നങ്ങൾ ഇനിയും പരിഹരിക്കാൻ ബാക്കിയുണ്ട്. വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ യു.ഡി.എഫിനെ തിരിച്ച് അധികാരത്തിൽ എത്തിക്കുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.