യൂത്ത് ഇന്ത്യ മലബാർ ഫെസ്റ്റ് ശ്രദ്ധേയമായി
text_fieldsമനാമ: മലബാർ സമരപോരാട്ടത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച മലബാർ ഫെസ്റ്റ് വേറിട്ട അനുഭവമായി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. മലബാറിൽ ആരംഭിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ വളച്ചൊടിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന കാലത്ത് പോരാട്ടചരിത്രം തനതായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു പ്രദർശന ലക്ഷ്യം. ചരിത്രത്തെ ഓൺലൈനായി മനസ്സിലാക്കാനുതകുന്ന 'മാപ്പിള ഹാൽ' ആപ്ലിക്കേഷൻ പരിചയപ്പെടുത്തുന്ന കൗണ്ടറും സജ്ജീകരിച്ചിരുന്നു. മലബാർ കലാരൂപങ്ങളായ ഒപ്പന, കോൽക്കളി, ദഫ്മുട്ട് എന്നിവയും വിവിധ ഗായകന്മാരുടെ മാപ്പിള പോരാട്ടവീര്യം തുളുമ്പുന്ന തനത് മാപ്പിളപ്പാട്ടുകളും ആസ്വാദകർക്ക് ഇമ്പമായി. മൂസ കെ. ഹസൻ മോണോലോഗ് അവതരിപ്പിച്ചു. മലബാർ തട്ടുകട, സൽമാസ് ആർട്ടിസ്ട്രിയുടെ ആർട് എക്സിബിഷൻ, സമര ചരിത്ര വിഡിയോ പ്രദർശനം എന്നിവയും ശ്രദ്ധനേടി. വാഗൺ ട്രാജഡി ചിത്രശിൽപ പശ്ചാത്തലത്തിലെ പൂക്കോട്ടൂർ ഗേറ്റും പോരാളികളുടെ പ്രതീകാത്മക ഖബ്റുകളും കാണികൾക്ക് പുതിയ അനുഭവമായി. ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, സെക്രട്ടറി ജവാദ് വക്കം, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജയ്ഫർ മൈദാനി, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, സാമൂഹിക പ്രവർത്തകരായ സേവി മാത്തുണ്ണി, ചെമ്പൻ ജലാൽ, സുനിൽ ബാബു, റഫീഖ് അബ്ദുല്ല, അബ്ദുറഹ്മാൻ അസീൽ, സൽമാനുൽ ഫാരിസ്, ഷംസ് കൊച്ചിൻ, ഉമർ പാനായിക്കുളം, റംഷാദ് അയിനിക്കാട്, നിസാർ കുന്നംകുളത്തിങ്കൽ, ഐ.വൈ.സി.സി നേതാക്കളായ ജമീൽ, ഷഫീഖ് കൊല്ലം, മഹേഷ് മാത്യു, റഫീഖ് അബ്ബാസ്, സി.എം. മുഹമ്മദ് അലി തുടങ്ങിയവർ പ്രദർശനം കാണാൻ എത്തിയിരുന്നു. വി.കെ. അനീസ്, വി.എം. മുർഷാദ്, ജുനൈദ് കായണ്ണ, സജീബ്, സിറാജ് കിഴുപ്പിള്ളിക്കര, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, സവാസ്, അജ്മൽ ശറഫുദ്ദീൻ, റഹീസ്, ഷുഹൈബ്, ഇജാസ് മൂഴിക്കൽ, അലി അശ്റഫ്, അബ്ബാസ് മലയിൽ, ഗഫൂർ മൂക്കുതല, നൗമൽ റഹ്മാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.