ബഹ്റൈനിൽ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ
text_fieldsമനാമ: ഏറ്റവും പുതിയ ജനസംഖ്യ കണക്കനുസരിച്ച് ബഹ്റൈനിൽ പുരുഷന്മാരുടെ എണ്ണം സ്ത്രീകളുടേതിനേക്കാൾ കൂടുതൽ. 2012 മുതലുള്ള പ്രവണതയാണ് ഇത്തവണയും മാറ്റമില്ലാതെ തുടരുന്നത്.
ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട 2021ലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 1504365 ആണ്. ഇതിൽ 925,747 പേർ പുരുഷന്മാരും 578,618 പേർ സ്ത്രീകളുമാണ്.
2020ൽ രാജ്യത്തെ ജനസംഖ്യ 1,472,204 ആയിരുന്നു. ഇതിൽ 925,036 പേർ പുരുഷന്മാരും 547,168 പേർ സ്ത്രീകളുമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 47.8 ശതമാനം (719,333) ആണ് ബഹ്റൈനികൾ. 52.2 ശതമാനം (785,032) പേർ പ്രവാസികളാണ്.
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത് കാപിറ്റൽ ഗവർണറേറ്റിലാണ്. 538,965 പേരാണ് കാപിറ്റൽ ഗവർണറേറ്റ് പരിധിയിൽ താമസം. നോർതേൺ ഗവർണറേറ്റിൽ 396,779 പേരും സതേൺ ഗവർണറേറ്റിൽ 305,191 പേരും മുഹറഖ് ഗവർണറേറ്റിൽ 263,430 പേരുമാണ് താമസം. 2032 ആകുമ്പോൾ രാജ്യത്തെ ജനസംഖ്യ 20 ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.