Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗസ്സയിൽ...

ഗസ്സയിൽ സമാധാനശ്രമങ്ങളുണ്ടാകണമെന്ന്​ ബഹ്​റൈൻ; അടിയന്തര ഇടപെടൽ ആവശ്യം

text_fields
bookmark_border
ഗസ്സയിൽ സമാധാനശ്രമങ്ങളുണ്ടാകണമെന്ന്​ ബഹ്​റൈൻ; അടിയന്തര ഇടപെടൽ ആവശ്യം
cancel

മനാമ: ഗസ്സയിലെ സംഭവവികാസങ്ങൾ ബഹ്​റൈൻ വിലയിരുത്തുകയും സമാധാന ശ്രമങ്ങളുണ്ടാകണമെന്ന്​ അന്താരാഷ്​ട്ര സമൂഹത്തോട്​ ആവ​ശ്യപ്പെടുകയും ചെയ്​തു. ഫലസ്​തീനിലെ​ വിവിധ ഗ്രൂപ്പുകളും ഇസ്രാ​യേൽ സൈനികരും തമ്മിൽ നടക്കുന്ന ആക്രമണങ്ങളിൽ നൂറിലധികംപേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. സമാധാനം തിരികെ കൊണ്ടുവരുന്നതിന്​ എല്ലാവരും സംയമനത്തിലേക്കും സമവായത്തിലേക്കും എത്തേണ്ടതുണ്ട്​. അക്രമങ്ങൾ തുടരുന്നത്​ സമാധാനശ്രമങ്ങളെ ബഹുദൂരം അകറ്റുകയും മേഖല അശാന്തമാവുകയും ചെയ്യും. അന്താരാഷ്​ട്ര നിയമങ്ങളനുസരിച്ച്​ സമാധാനപൂർണമായ അന്തരീക്ഷം തിരികെയെത്തിക്കുന്നതിന്​ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്​താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineGazaIsraelPeace
News Summary - There-should-be-peace-efforts-in-Gaza-Bahrain
Next Story