പ്രവാസികളുടെ യാത്രാപ്രതിസന്ധി പരിഹരിക്കാൻ കൂട്ടായ ശ്രമങ്ങളുണ്ടാകണം-ഐ.സി.എഫ്
text_fieldsമനാമ: അനുദിനം വർധിച്ചുവരുന്ന പ്രവാസികളുടെ യാത്രാ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനും ബദൽ സാധ്യതകൾ ആരായുന്നതിനുമായി ഐ.സി.എഫ് ജനകീയ സദസ്സ് സംഘടിപ്പിച്ചു.
പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുന്ന വിമാന കമ്പനികൾക്കെതിരെ ശക്തമായ ഒന്നിച്ചുള്ള പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് ഐ.സി.എഫ് ജനകീയ സദസ്സ് അഭിപ്രായപ്പട്ടു. ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന ശീർഷകത്തിൽ മനാമ സുന്നി സെന്ററിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് ഉദ്ഘാടനം ചെയ്തു.
വിമാനയാത്രക്കാർക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും എല്ലാവരും ബോധവാന്മാരാകുന്നതോടൊപ്പം ചൂഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെനും അദ്ദേഹം ഓർമപ്പെടുത്തി. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. മനു മാത്യു എബ്രഹാം, എം.സി. അബുൽ കരീം, പ്രവീൺ കൃഷ്ണ, പ്രദീപ് പുറവങ്കര, ജവാദ് വക്കം എന്നിവർ സംസാരിച്ചു. ശമീർ പന്നൂർ സ്വാഗതവും ഷംസു പൂക്കയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.