Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതി​ക്കോ​ടി...

തി​ക്കോ​ടി അ​ടി​പ്പാ​ത: പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ജി.​ടി.​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അ​പ​ല​പി​ച്ചു

text_fields
bookmark_border

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​ക്കോ​ടി ടൗ​ണി​ൽ അ​ടി​പ്പാ​ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി ന​ട​ന്നു​വ​രു​ന്ന സ​മ​രം പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ഹൈ​വേ അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ത്തെ ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം ഗ്ലോ​ബ​ൽ ക​മ്മി​റ്റി അ​പ​ല​പി​ച്ചു. സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി സ​മ​ര​നേ​താ​ക്ക​ളെ​യും നാ​ട്ടു​കാ​രെ​യും മ​ർ​ദി​ച്ച പൊ​ലീ​സ് ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്.

ഒ​രു പ്ര​ദേ​ശ​ത്തെ ആ​ക​മാ​നം പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​വാ​ത്ത നി​ല​യി​ൽ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം പൂ​ർ​ണ​മാ​യും നി​ഷേ​ധി​ക്കു​ന്ന​ത​ര​ത്തി​ലു​ള്ള റോ​ഡ് വി​ക​സ​ന​വും അ​തു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും അ​ധി​കാ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി പോ​ർ​മു​ഖ​ത്തു​ള്ള ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ധി​കാ​രി​ക​ൾ കൊ​ടു​ത്ത ഉ​റ​പ്പ് ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കു​റ്റ​ക​ര​മാ​യ ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ഗ്ലോ​ബ​ൽ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ജ​ന​വി​കാ​രം മാ​നി​ക്കു​ന്ന​ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ഹം​സ കു​ന്നു​മ്മ​ൽ (ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ), അ​ഡ്വ. പ്ര​മോ​ദ്കു​മാ​ർ (ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.k

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Thikodi Subway- GTF Global Committee condemned on police brutality
Next Story