ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ എട്ടാം വാർഷികം ആഘോഷിച്ചു
text_fieldsമനാമ: ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻററിെൻറ എട്ടാം വാർഷികം ആഘോഷിച്ചു. പാർലമെൻറ് അംഗങ്ങളായ യൂസഫ് അൽ തവാദി, ഇബ്രാഹിം അൽ നൊഫെയി, വി.കെ.എൽ ഹോൾഡിങ്സ്-അൽ നമൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ, എക്സിക്യൂട്ടിവ് ഡയറക്ടർ ജീബൻ വർഗീസ് കുര്യൻ, ഓപറേഷൻസ് ഹെഡ് പ്രസാദ് തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. എട്ടു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷത്തോളം പേർക്ക് ആരോഗ്യസേവനം നൽകാൻ മെഡിക്കൽ സെൻററിന് സാധിച്ചതായി വർഗീസ് കുര്യൻ പറഞ്ഞു.
സേവനത്തിെൻറ ഗുണനിലവാരമാണ് സ്ഥാപനത്തിെൻറ വിജയത്തിന് കാരണം. മികച്ച ആരോഗ്യ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ മെഡിക്കൽ സെൻറററുകളും ക്ലിനിക്കുകളും തുടങ്ങും. നിലവിൽ മൂന്ന് മെഡിക്കൽ സെൻറററുകളും ഒരു ആശുപത്രിയുമാണ് ഗ്രൂപ്പിന് കീഴിലുള്ളത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.