Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ...

ബഹ്​റൈനിൽ തണുപ്പാസ്വദിക്കാൻ ഇത്തവണ തമ്പുകൾ ഉയരില്ല

text_fields
bookmark_border
ബഹ്​റൈനിൽ തണുപ്പാസ്വദിക്കാൻ ഇത്തവണ തമ്പുകൾ ഉയരില്ല
cancel
camera_alt

സാഖിറിലെ തമ്പുകൾ (ഫയൽ ചിത്രം)

മനാമ: കോവിഡ്-19 ഇൗ വർഷത്തെ തമ്പ്​ സീസൺ ഇല്ലാതാക്കിയതി​െൻറ നിരാശയിലാണ്​ ബഹ്​റൈനിലെ സ്വദേശികളും പ്രവാസികളുമടങ്ങുന്ന ജനങ്ങൾ. തണുപ്പുകാലം ആസ്വദിക്കാൻ മരുഭൂമിയിൽ തമ്പുകൾ കെട്ടി താമസിക്കുന്ന പതിവ്​ ഇത്തവണയുണ്ടാകില്ല.

സാഖിർ മരുഭൂമിയിൽ നൂറുകണക്കിന്​ കൂടാരങ്ങളാണ്​ ഇക്കാലത്ത്​ ഉയരാറുള്ളത്​​. പുരാതന കാലത്തെ ജീവിതത്തി​​​​െൻറ ഒാർമ പുതുക്കലെന്നോണമാണ്​ അറബികൾ മരുഭൂമിയിൽ കൂടാരമടിക്കുന്നത്​. ഏകദേശം നാലു​ മാസത്തോളാണ്​ തമ്പ്​ ജീവിതം. നവംബറിൽ തുടങ്ങുന്ന സീസൺ മാർച്ച്​ വരെ തുടരും.

ഇത്തവണ തമ്പ്​ സീസൺ റദ്ദാക്കിയതോടെ, തമ്പുകളും ഉപകരണങ്ങളും വാടകക്ക്​ കൊടുക്കുന്നവരും അനുബന്ധ ജീവനക്കാരും​ പ്രതിസന്ധിയിലായി​. കൂടാരങ്ങൾ നിർമിച്ച്​ വാടകക്ക്​ നൽകുന്ന നിരവധി ഏജൻസികളുണ്ട്​. ചുരുങ്ങിയത്​ 30 ദീനാറാണ്​ ഒരു ദിവസത്തേക്ക്​ വാടക.

ഒ​േട്ടറെ മലയാളികളും വാടകക്കെടുത്ത തമ്പുകളിൽ താമസിക്കാനെത്തുന്നുണ്ട്​. അവധിദിവസങ്ങളിലാണ്​ തിരക്ക്​ ഏറുക. അപ്പോൾ നിരക്കും ഉയരും. ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും അടങ്ങിയതാണ്​ തമ്പ്​. വിശാലമായ മുറി, ബാത്​റൂം, അടുക്കള, ടി.വി തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. സ്വദേശികൾ മിക്കവരും സ്വന്തമായി തമ്പ്​ കെട്ടു​േമ്പാൾ പ്രവാസികൾ വാടകക്കെടുക്കുന്ന കൂടാരങ്ങളിൽ കഴിഞ്ഞാണ്​ തണുപ്പ്​ ആസ്വദിക്കുന്നത്​.

വിവിധ കമ്പനികൾ അവരുടെ ജീവനക്കാരുടെ വിനോദത്തിനായും ടെൻറുകൾ നിർമിക്കാറുണ്ട്​.3000ത്തിനുമേൽ കൂടാരങ്ങൾ ഒരു സീസണിൽ ഉയരും. സ്വദേശികൾ മിക്കവരും സീസൺ കഴിയുന്നതുവരെ വാരാന്ത്യങ്ങളിൽ തമ്പുകളിൽതന്നെ തങ്ങുന്നവരാണ്​.ഇത്തവണത്തെ സീസൺ റദ്ദാക്കിയതോടെ, ഇനി അടുത്ത വർഷത്തെ തമ്പ്​ സീസണായുള്ള കാത്തിരിപ്പാണ്​.

ഇൗ വർഷത്തെ തമ്പ്​ സീസൺ റദ്ദാക്കി

മനാമ: കോവിഡ്​-19​െൻറ പശ്ചാത്തലത്തിൽ ഇൗ വർഷത്തെ ശൈത്യകാല തമ്പ്​ സീസൺ റദ്ദാക്കി. നിലവിലെ സ്​ഥിതിഗതികൾ വിലയിരുത്തിയും കോവിഡ്​ പ്രതിരോധത്തിനുള്ള നാഷനൽ ടാസ്​ക്​ഫോഴ്​സുമായി ചർച്ചകൾ നടത്തിയുമാണ്​ തമ്പ്​ സീസൺ റദ്ദാക്കാൻ തീരുമാനിച്ചതെന്ന്​ സതേൺ ഗവർണറേറ്റ്​ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഇൗ വർഷത്തെ സീസൺ മാറ്റിവെക്കാൻ തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain newstent bahrain
Next Story