ആരോഗ്യ അനുബന്ധ സേവനങ്ങൾ സ്വകാര്യവത്കരിക്കില്ല
text_fieldsമനാമ: ആരോഗ്യ മേഖലയിലെ അനുബന്ധ സേവനങ്ങൾ സ്വകാര്യവത്കരിക്കാൻ ഉദ്ദേശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യ ഇൻഷുറൻസ് നിയമം, സർക്കാർ ആശുപത്രികളുടെയും ഹെൽത്ത് സെന്ററുകളുടെയും സ്വയംഭരണം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യ സംവിധാനം പൊതുവായി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങൾ മാത്രമാണ് നടക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നിഷേധിച്ചുകൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ആരോഗ്യ മന്ത്രാലയത്തിലും ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലും ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും. ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതോടൊപ്പം സാങ്കേതിക സേവന സൗകര്യങ്ങൾ ചേർത്ത് വിപുലപ്പെടുത്തുകയും ജനങ്ങൾക്ക് തൃപ്തികരമായ സേഹറവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
ആരോഗ്യ കാര്യ സുപ്രീം കൗൺസിലിന്റെ മേൽനോട്ടത്തിൽ ആരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ മേഖലയിൽ പരിചയ സമ്പന്നരായ കമ്പനികളുടെ സഹായം തേടുകയും ചെയ്യുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.