ആരോഗ്യ സേവനങ്ങൾ വിലയിരുത്തി
text_fieldsമനാമ: ആരോഗ്യ സുപ്രീംകൗൺസിൽ പ്രസിഡൻറ് ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു. രോഗികൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന.
മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ പരിചരണം ഉറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമികാരോഗ്യ സേവനങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിശദമായ പഠനം നടത്തിയതായും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സമഗ്ര പദ്ധതി തയാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.