മതിയായ രേഖകളില്ലാത്തവർക്ക് ഇന്ത്യൻ എംബസിയെ സമീപിക്കാം –മന്ത്രി
text_fieldsമനാമ: മതിയായ രേഖകളില്ലാതെ ബഹ്റൈനിൽ തങ്ങുന്നവർക്ക് ഇന്ത്യൻ എംബസിയെ സമീപിച്ച് രേഖകൾ ക്രമപ്പെടുത്താൻ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. പ്രാദേശിക അധികൃതരുമായി സഹകരിച്ച് ഇക്കാര്യത്തിൽ വേണ്ട സഹായങ്ങൾ ഇന്ത്യൻ എംബസി നൽകും.
ഇന്ത്യൻ തൊഴിലാളികളും പ്രഫഷനലുകളും ബഹ്റൈനിലേക്ക് വരുന്ന നടപടികൾ സുഗമമാക്കാൻ ഇരുസർക്കാറുകളും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഇ-പോർട്ടലും ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് പോർട്ടലും ബന്ധിപ്പിക്കാനുള്ള നിർദേശം അടക്കമുള്ള നടപടികൾ ഇതിെൻറ ഭാഗമാണ്.
അനധികൃത തൊഴിലാളികളുടെ രേഖകൾ ക്രമപ്പെടുത്താൻ കഴിഞ്ഞവർഷം ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നിരവധി പേർ പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈനിലെ ഇന്ത്യൻ സമൂഹം കോവിഡ് വാക്സിൻ സ്വീകരിക്കാനും ബഹ്റൈൻ സർക്കാറിെൻറ മുൻകരുതലുകൾ പാലിക്കാനും മുന്നോട്ടുവരുന്നത് സന്തോഷകരമാണ്.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ സൗജന്യ വാക്സിൻ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്ക് അദ്ദേഹം ബഹ്റൈൻ സർക്കാറിന് നന്ദി പറഞ്ഞു. ഇന്ത്യൻ സമൂഹത്തിെൻറ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ബഹ്റൈൻ അധികൃതർ നൽകുന്ന പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.