Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ...

ബഹ്​റൈനിൽ വാക്​സിനെടുക്കാത്തവർക്കും​ ഹോട്ടൽ ക്വാറൻറീൻ വേണ്ട

text_fields
bookmark_border
ബഹ്​റൈനിൽ വാക്​സിനെടുക്കാത്തവർക്കും​ ഹോട്ടൽ ക്വാറൻറീൻ വേണ്ട
cancel

മനാമ: വാക്​സിൻ എടുക്കാതെ ബഹ്​റൈനിൽ എത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കി. സിവിൽ ഏവിയേഷൻ അഫയേഴ്​സാണ്​ ഇക്കാര്യം അറിയിച്ചത്​. തീരുമാനം നവംബർ 14 മുതൽ പ്രാബല്യത്തിൽ വരും.

വാക്​സിൻ എടുക്കാത്ത യാത്രക്കാർ ഇനിമുതൽ ഹോട്ടലിന്​ പകരം സ്വന്തം താമസ സ്​ഥലത്ത്​ 10 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയാകും.

ഇതിന്​ പുറമേ, റെഡ്​ലിസ്​റ്റ്​ രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനം കൂടുതലുള്ള രാജ്യങ്ങളെയാണ്​ ഇതുവരെ റെഡ്​ലിസ്​റ്റിൽ ഉൾപ്പെടുത്തിയിരുന്നത്​.

ഇനിമുതൽ ഇൗ പട്ടിക ഉണ്ടാകില്ല. മറ്റ്​ കോവിഡ്​ മുൻകരുതൽ നിബന്ധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharainvaccine
News Summary - Those who have not been vaccinated in Bahrain do not need a hotel quarantine
Next Story